Muttathu Prathyoosha

1967
Lyrics
Language: English

Muttathu prathyoosha deepam koluthunna
Mugdhayaam vaasantha mandaarame
Aaraadhanaykkaayi kaithiri neettunna
Nerathum kaikal viraykkunnuvo?

Maanasa gangaa pulinathil
Madhura smrithiyude thanalinkal
Pooppaalika orukkaam njanen
Poojaa muriyude savidhathil

Oro divasavum oro saagaram
Oro nimishavum athinnalakal
Enniyenni irippoo njaanee
Ezhudinanagal pinniduvaan

Aambal poykayil madhumaasam
Anthivilakku koluthukayaay
Paarijaatha malar maariyumaay
Paarvana shashi vannethukayaay

Ninnude yajnam vijayikkaan
Nin japanishdhakal niraveraan
Adanja kovil nadayil raappakal
Kaavalirippoo mama hridayam
Language: Malayalam

മുറ്റത്തു പ്രത്യൂഷദീപം കൊളുത്തുന്ന
മുഗ്ധയാം വാസന്ത മന്ദാരമേ
ആരാധനയ്ക്കായി കൈത്തിരി നീട്ടുന്ന
നേരത്തും കൈകള്‍ വിറയ്ക്കുന്നുവോ?

മാനസഗംഗാ പുളിനത്തില്‍
മധുര സ്മൃതിയുടെ തണലിങ്കള്‍
പൂപ്പാലിക ഒരുക്കാം ഞാനെന്‍
പൂജാമുറിയുടെ സവിധത്തില്‍

ഓരോ ദിവസവും ഓരോ സാഗരം
ഓരോ നിമിഷവും അതിന്നലകള്‍
എണ്ണിയെണ്ണി ഇരിപ്പൂ ഞാനീ
ഏഴുദിനങ്ങള്‍ പിന്നിടുവാന്‍

ആമ്പല്‍ പൊയ്കയില്‍ മധുമാസം
അന്തിവിളക്കു കൊളുത്തുകയായ്
പാരിജാത മലര്‍മാരിയുമായ്
പാര്‍വണശശി വന്നെത്തുകയായ്

നിന്നുടെ യജ്ഞം വിജയിക്കാന്‍
നിന്‍ ജപനിഷ്ഠകള്‍ നിറവേറാന്‍
അടഞ്ഞ കോവില്‍ നടയില്‍ രാപ്പകല്‍
കാവലിരിപ്പൂ മമഹൃദയം
Movie/Album name: Sheelaavathi
Artists