നിന്നെ കിനാവ് കാണും കണ്ണിലാകെ തുള്ളി തുളുമ്പി മോഹം പൊയ്കപോലെ ഒന്നിച്ചിരുന്നു തീരാതെന്റെ ദാഹം നിന്നെ പുണര്‍ന്നു നീന്തി നീരിലൂടെ
ആദ്യരാവിന്‍ ദാഹമിന്നും മാറിടാതോര്‍മ്മയില്‍ കാലവര്‍ഷം പോലെ പെയ്തു നീരൊഴുക്കായ് മാറി ഞാന്‍ ഓമലാളെ നിന്നെ മാത്രം തേടി ഞാന്‍ കുളിരായിതാ ഈ മൃദു ഉടല്‍ ഇനി ചിറകിനാല്‍ തൊടാന്‍ പൊതിയുവാന്‍ വരൂ മതിവരുമോ പുഴയിലലയില്‍ ചുഴിയായ് കഴിയുവാന്‍ കഥയിടങ്ങളില്‍ പിരിയുവാന്‍ ആവാതെയെന്നരികില്‍ വിരിയുമീ ഇതളിന്നഴകുകളില്‍ പകരുവാനാവാതെയൊന്നെന്നുള്ളില്‍