ഒഴുകിടും നിതാന്ത നദിയല പോലെ പ്രണയമനഘമൃദു ഭാവം ഒഴുകിടും നിതാന്ത നദിയല പോലെ പ്രണയമനഘമൃദു ഭാവം... ഓരോ മൺതരിയും തരളിതമാകും ഭാവം വിടരും കൊഴിയും മലരിതളായ് തുടരുമിവിടെ പ്രണയവനികയവിരാമം...
കളി ചിരി നുരയും ചില പുഴകളിൽ കടവുകൾ കവിയും ജലഭരിതമായ് കദനവുമൊഴുകും അതിൽ വിരഹമായ് പരിഭവമലിയും സുഖമറവിയിൽ ഉയിരിൽ പുളകമായ് അതിഗൂഢ ലഹരിയായ് വിടരും കൊഴിയും മലരിതളായ് തുടരുമിവിടെ പ്രണയവനികയവിരാമം...
പ്രണയികളറിവൂ രതി വിരതികൾ മിഴിമുനയെഴുതും നവ കവിതകൾ അതിരുകൾ മായും ഒരു ലോകമായ് പണിയുമതെന്നും കനവെങ്കിലും വിധിയോ കാലമോ എതിരിടും നേരവും വിടരും കൊഴിയും മലരിതളായ് തുടരുമിവിടെ പ്രണയവനികയവിരാമം...