Mazhapol choriyaan oru megham theerkkaathe...theerkkaathe... Niramaay viriyaan oru nizhalaay cheraathe... Chaaruthe...chaaruthe...eeranaay neeyo... neeyo... Shaarike cherumo gaanamaay neeyo...neeyo... Oru thaaraahaaram pole athu chaare chaare vanne... Ini snehakkuliraay ullil kothi theeraam mazhayaay choodaam Nee thaaraahaaram choodaanaay... (oru thooval thotte...)
Language: Malayalam
ഒരു തൂവൽ തൊട്ടേ നിൻ പൊന്നിതൾ തഴുകാനോ... ചെറു കാറ്റായ് വീശും ഞാൻ പൂവിതൾ മുത്താനോ.. നറു തേനിൻ മനമാകെ നുകരാൻ അലിവോടെ പുതുമേഘം പോലെ നീ പെയ്യാൻ കൊതിയോടെ ഒരു ചാറ്റൽമഴയായും ചെറുകാറ്റിൻ കുളിരായും ഒരു നോവിൻ സുഖമായും ശ്രുതിചേരും മനമാകെ... പൂത്തിതോ നീ...എൻ അഴകിൻ അഴകാലേ എന്നോമലോ... എന്നരികേലരികേലോ...എന്നോമലോ....(4) എന്നരികേലരികേലോ....
പൂ പോൽ വിരിയാനൊരു മോഹം പൂക്കുന്നേ...പൂക്കുന്നേ.. ഊഞ്ഞാൽ തീർക്കാനൊരു നെഞ്ചം കൊഞ്ചുന്നേ...കൊഞ്ചുന്നേ... ദേവതേ...ദേവതേ...മാരിവിൽ ചോലേ...ചോലേ കാതരേ...കാതരേ...നീ താരിതൾ പോലേ...പോലേ... തീരാപ്പൂവേ പൂവേ..ഇനി ചാരെ ആരോ കൂടെ... കൊതി താളം തുള്ളും ഉള്ളം അതിൽ നീയും വായോ കൂടെ... ഈ പാട്ടിൻ ഈണം മൂളാനായ്... എന്നോമലോ....എന്നരികേലരികേലോ...(4)
മഴ പോൽ ചൊരിയാൻ ഒരു മേഘം തീർക്കാതെ...തീർക്കാതെ... നിറമായ് വിരിയാൻ ഒരു നിഴലായ് ചേരാതെ... ചാരുതേ...ചാരുതേ...ഈറനായ് നീയോ...നീയോ... ശാരികേ ചേരുമോ ഗാനമായ് നീയോ...നീയോ... ഒരു താരാഹാരം പൊലെ അതു ചാരേ ചാരേ വന്നേ... ഇനി സ്നേഹക്കുളിരായ് ഉള്ളിൽ കൊതിതീരാം മഴയായ് ചൂടാം നീ താരാഹാരം ചൂടാനായ്... (ഒരു തൂവൽ തൊട്ടേ...)