Mancheraathil minni nilkkum kunju sooryaneppole Mancheraathil minni nilkkum kunju sooryaneppole... Kaattuchempakam poothulanjoru nishaasugandham pole Surabhilamaakum ee vanaveedhiyil maanjupoy nin nizhalum Tharalithamaam thenmozhiyum... Ini kaathirikkuvathaare...veruthe kan nirayuvathenthe.... Raathriyaayi yaathrayaayi Neerumorormmakal baakkiyaayi...
Kaatharayaamoru mazhachaattalin neermani muthukal pole Kaatharayaamoru mazhachaattalin neermani muthukal pole... Veenudayuvaan maathramaayi shyaamameghamananjuu... Oru cherukiliyude kurukal polum naadabrahmathilaliyum Orunaal muralika mudrithamaakum Ini orthirikkuvathaaro... veruthe hridayam thenguvathenthe... Raathriyaayi yaathrayaayi Neerumorormmakal baakkiyaayi...
Language: Malayalam
രാത്രിയായി യാത്രയായി നീറുമൊരോർമ്മകൾ ബാക്കിയായി...(2) ശിശിരം വന്നു വിളിക്കുമ്പോൾ കൊഴിയാതിരിക്കുവതെങ്ങനെ കാലം തൊട്ടു വിളിക്കുമ്പോൾ പോകാതിരിക്കുവതെങ്ങനെ മോഹങ്ങളൊക്കെയും വേദനയാകുന്ന ക്ഷണികജീവിതമല്ലോ മണ്ണിൽ മനുഷ്യജന്മങ്ങളെല്ലാം.... രാത്രിയായി യാത്രയായി നീറുമൊരോർമ്മകൾ ബാക്കിയായി...
മൺചെരാതിൽ മിന്നിനിൽക്കും കുഞ്ഞുസൂര്യനെപ്പോലെ മൺചെരാതിൽ മിന്നിനിൽക്കും കുഞ്ഞുസൂര്യനെപ്പോലെ... കാട്ടുചെമ്പകം പൂത്തുലഞ്ഞൊരു നിശാസുഗന്ധം പോലെ സുരഭിലമാകും ഈ വനവീഥിയിൽ മാഞ്ഞുപോയ് നിൻ നിഴലും തരളിതമാം തേന്മൊഴിയും... ഇനി കാത്തിരിക്കുവതാരെ...വെറുതെ കണ്‍ നിറയുവതെന്തേ.... രാത്രിയായി യാത്രയായി നീറുമൊരോർമ്മകൾ ബാക്കിയായി...
കാതരയാമൊരു മഴച്ചാറ്റലിൻ നീർമണിമുത്തുകൾ പോലെ കാതരയാമൊരു മഴച്ചാറ്റലിൻ നീർമണിമുത്തുകൾ പോലെ... വീണുടയുവാൻ മാത്രമായി ശ്യാമമേഘമണഞ്ഞൂ... ഒരു ചെറുകിളിയുടെ കുറുകൽ പോലും നാദബ്രഹ്മത്തിലലിയും ഒരുനാൾ മുരളിക മുദ്രിതമാകും ഇനി ഓർത്തിരിക്കുവതാരോ...വെറുതെ ഹൃദയം തേങ്ങുവതെന്തേ... രാത്രിയായി യാത്രയായി നീറുമൊരോർമ്മകൾ ബാക്കിയായി...