ആളെ വലയില് വീഴ്ത്തും മറിമായപ്പൊന്നാണ് ജാഡ ജഗപൊക കാട്ടും പരിഹാസപ്പൊന്നാണ് കാലമുനയിലൊലുരുക്കും ഒരു മോഹപ്പൊന്നാണ് ഏതു വഴിയിലുമോടും ചെറുമിന്നാമിന്നാണ് പലപല വേഷം മാറി ഞൊടി പല പല തോളിൽ കേറി കാര്യം നേടും കാരറ്റില്ലാ പൊൻ ചിരി (പോക്കുവെയിലിനു..)
വിൺപുലിയുടെ പീഠത്തിൽ കാലിൽ കാലും വെച്ചേറി ഈ വഴിയരികെങ്ങെങ്ങും പൊങ്ങച്ചപ്പൊന്ന് ഏതളവിലുമഭ്യാസം കാണിക്കും പൊന്ന് നാണം വിറ്റാണിന്നീ കച്ചോടം തലയുടെ മേലേ ആകാശം ഉടലിനു താഴെ ഭൂമി ഇടതില്ലാതെ വലതില്ലാതെ അലയണ പുതുപൊന്ന് (പോക്കുവെയിലിനു..)
മിന്നണിയണ നേരത്ത് പെണ്ണിൻ ചന്തം കൂട്ടാനായ് വീഴരികിലു വന്നെത്തും തൽക്കാരപ്പൊന്ന് രാപുലരണ വേഗത്തിൽ രാജാവായ് പൊന്ന് തൻ കാര്യം നാളെന്നും പൊൻകാര്യം ഉരുകണ പൊന്നിൻ ചാരത്ത് കുടയവനാകും പൂച്ച ഇനി വീണാലും ഇരുകാലിൽ നിവരണ ചിരി പൊന്ന് (പോക്കുവെയിലിനു..)