Oruchuvadil Amarum Mantharikalil

2025
Lyrics
Language: Malayalam

ഒരു ചുവടിൽ അമരും മൺതരികളിൽ
ചെറുതിരയിൽ ഉടയും നീർ കുമിളകളിൽ
നിറകുടങ്ങളേന്തും കനവിടങ്ങളിനിയും
വിരിയുമോ ഇര പകലുകളേ

തട പൊട്ടിയ നോവിൽ
ഇഴ പൊട്ടിയ പട്ടം
ഇല പോയ ചില്ലയിൽ തേങ്ങി
ചിരിമാഞ്ഞീചുണ്ടിൽ
ചിതയാളുമീനെഞ്ചിൽ
മിഴിനീരിലോർമകൾ നീന്തി
ഈ വഴിത്താരയിൽ
കാറ്റും ഇളവെയിലും
തഴുകാതകന്നു പോയ്
പിരിയാനൊരുങ്ങിയോ
തട പൊട്ടിയ നോവിൽ
ഇഴ പൊട്ടിയ പട്ടം
ഇല പോയ ചില്ലയിൽ തേങ്ങി
ചിരിമാഞ്ഞീചുണ്ടിൽ
ചിതയാളുമീനെഞ്ചിൽ
മിഴിനീരിലോർമകൾ നീന്തി
ഓ... ഓ...

ഇവിടെ കളിമൺ കുടിലിൽ
നിനവിൽ എരിയും കരളിൻ
ചുവരും നനഞ്ഞുവോ
ചുവടും തളർന്നുവോ
ഇവിടെ കളിമൺ കുടിലിൽ
നിനവിൽ എരിയും കരളിൻ
ചുവരും നനഞ്ഞുവോ
ചുവടും തളർന്നുവോ
ഈ മൗനങ്ങളിൽ
ചോരും നിറമിഴിയും
തിരയുന്നതാരെ
തീരാകഥ മാലോ
തട പൊട്ടിയ നോവിൽ
ഇഴ പൊട്ടിയ പട്ടം
ഇല പോയ ചില്ലയിൽ തേങ്ങി
ചിരിമാഞ്ഞീചുണ്ടിൽ
ചിതയാളുമീനെഞ്ചിൽ
മിഴിനീരിലോർമകൾ നീന്തി
ഈ വഴിത്താരയിൽ
കാറ്റും ഇളവെയിലും
തഴുകാതകന്നു പോയ്
പിരിയാനൊരുങ്ങിയോ
Movie/Album name: Izha
Artists