Thathe Muthe

2011
Lyrics
Language: English

Thathe muthe kanne ponne elelo
Katte ninne kettaanaaraanelelo

Thathe muthe kanne ponne elelo
Katte ninne kettaanaaraanelelo
Vettem paakkum koottichonnaalelelo
Thuppaanaanee kolaampippoovelelo
Thaalikkoru minnaaminnum konde vaayo changaathee
Kaathilitta kodakkadukkan oorithaayo manchaadee
Kaalippulayee neelakkuzhalee
Naalu pathalle cheera poothille
(thathe muthe...)

Paala kuthi kappiyilittu koraallo
Choru venthu chaarum venthaal thinnaalo
Thattuduthu chittaarikkandam poottaallo
Ochiraykku kaalem ketti poovaalo
Muthumaala chippimaala chethumaala vaangaalo
Chittuvala kuppivala kattivala vaangaalo
Devikkoru maala koolathila maala
Korkkaalo chaarthaalo elo
Korthoolo chaartheelo elo

Maadikkuppi thengekkeri monthaalo
Koovakkaattu kunnekkeri poovaalo
Kattedutha chempum chenem thinnaalo
Puthilanji chotteechennu veezhaallo
Athitholi ithitholi chethitholi chethaalo
Chukkumittu vettithila mukkikkudi elelo
Kaalaykkoru vaalu kaavalanu cheru
Naattaare koottaare elo
Paattaale koothaale elo

Thathe muthe kanne ponne elelo
Katte ninne kettaanaaraanelelo
Thaalikkoru minnaaminnum konde vaayo changaathee
Kaathilitta kodakkadukkan oorithaayo manchaadee
Kaalippulayee neelakkuzhalee
Naalu pathalle cheera poothille

Thathe muthe kanne ponne elelo
Katte ninne kettaanaaraanelelo
Vettem paakkum koottichonnaalelelo
Thuppaanaanee kolaampippoovelelo
Language: Malayalam

തത്തേ മുത്തേ കണ്ണേ പൊന്നേ ഏലേലോ
കട്ടേ നിന്നെ കെട്ടാനാരാണേലേലോ....

തത്തേ മുത്തേ കണ്ണേ പൊന്നേ ഏലേലോ
കട്ടേ നിന്നെ കെട്ടാനാരാണേലേലോ....
വെറ്റേം പാക്കും കൂട്ടിച്ചോന്നാലേലേലോ
തുപ്പാനാണീ കോളാമ്പിപ്പൂവേലേലോ
താലിക്കൊരു മിന്നാമിന്നും കൊണ്ടേ വായോ ചങ്ങാതീ
കാതിലിട്ട കൊടക്കടുക്കൻ ഊരിത്തായോ മഞ്ചാടീ
കാളിപ്പുലയീ നീലക്കുഴലീ
നാളു പത്തല്ലേ ചീര പൂത്തില്ലേ
(തത്തേ മുത്തേ....)

പാള കുത്തി കപ്പിയിലിട്ടു കോരാല്ലോ
ചോറു വെന്തു ചാറും വെന്താൽ തിന്നാല്ലോ
തറ്റുടുത്തു ചിറ്റാരിക്കണ്ടം പൂട്ടാല്ലോ
ഓച്ചിറയ്ക്ക് കാളേം കെട്ടി പൂവാലോ
മുത്തുമാല ചിപ്പിമാല ചെത്തുമാല വാങ്ങാലോ
ചിറ്റുവള കുപ്പിവള കട്ടിവള വാങ്ങാലോ
ദേവിയ്ക്കൊരു മാല കൂളത്തില മാല
കോർക്കാലോ ചാർത്താല്ലോ ഏലോ
കോർത്തൂലോ ചാർത്തീലോ ഏലോ

മാടിക്കുപ്പി തെങ്ങേക്കേറി മോന്താലോ
കൂവക്കാട്ടു കുന്നേക്കേറി പൂവാലോ
കട്ടെടുത്ത ചേമ്പും ചേനേം തിന്നാലോ
പുത്തിലഞ്ഞിച്ചോട്ടീച്ചെന്നു വീഴാലോ
അത്തിത്തൊലി ഇത്തിത്തൊലി ചെത്തിത്തൊലി ചെത്താലോ
ചുക്കുമിട്ടു വെട്ടിത്തിള മുക്കിക്കുടി ഏലേലോ
കാളയ്ക്കൊരു വാല് കാവലനു ചേറ്`
നാട്ടാരേ കൂട്ടാരേ ഏലോ
പാട്ടാലേ കൂത്താലേ ഏലോ

തത്തേ മുത്തേ കണ്ണേ പൊന്നേ ഏലേലോ
കട്ടേ നിന്നെ കെട്ടാനാരാണേലേലോ....
താലിക്കൊരു മിന്നാമിന്നും കൊണ്ടേ വായോ ചങ്ങാതീ
കാതിലിട്ട കൊടക്കടുക്കൻ ഊരിത്തായോ മഞ്ചാടീ
കാളിപ്പുലയീ നീലക്കുഴലീ
നാളു പത്തല്ലേ ചീര പൂത്തില്ലേ

തത്തേ മുത്തേ കണ്ണേ പൊന്നേ ഏലേലോ
കട്ടേ നിന്നെ കെട്ടാനാരാണേലേലോ....
വെറ്റേം പാക്കും കൂട്ടിച്ചോന്നാലേലേലോ
തുപ്പാനാണീ കോളാമ്പിപ്പൂവേലേലോ
Movie/Album name: Film Star
Artists