Minni Chinnum

2016
Lyrics
Language: Malayalam

മിന്നി ചിന്നും മിന്നാമിന്നായ് അകലാതെ
കണ്ണോരം വാ മിഴിയിൻ കുളിരേ ഇരുളിൻ അഴകേ ചാരെ
എന്റെ മോഹജാലകങ്ങൾ മെല്ലെയിന്നു നീ തുറന്നുവോ ..കുളിരലയായ് (മിന്നിച്ചിന്നും )

കണ്ടാൽ മൗനം എന്തേയിന്നും വേനൽക്കാറ്റിൽ വെണ്മേഘം പോൽ
എൻ കൈയ്ക്കുള്ളിൽ ചേർത്തു നിർത്താം കണ്മണിയേ താലോലമായ്
അരികിൽ അണയൂ സ്നേഹാർദ്രമായി നീ നറുമഴയായ്.. (മിന്നിച്ചിന്നും... )

തുള്ളിത്തുള്ളും പൂങ്കിളികൾ കൂടണയും ഈ സന്ധ്യയിൽ
താഴംപൂവായ് പൂത്തുലഞ്ഞു എൻ മനസ്സിൽ പൂന്തോപ്പിൽ നീ
മധുരം പകരൂ പൂങ്കുയിലേ നീ കളരവമായ് (മിന്നിച്ചിന്നും... )
Movie/Album name: Kolu Mittaayi
Artists