Venal Kurumbinte

2019
Lyrics
Language: Malayalam

വേനല്‍ക്കുറുമ്പിന്റെ കൂടെ കൂട്ടുകൂടാന്‍ നീ വാ
ഓമല്‍ക്കിളിപ്പെണ്ണു പാടും പാട്ട് മൂളാന്‍
കാട്ടുവള്ളികള്‍ പൂക്കും ചില്ലമേല്‍
കുഞ്ഞു കൂവളം പുഞ്ചിരിച്ചു..മൌനമായ്‌ പുഞ്ചിരിച്ചു
വേനല്‍ക്കുറുമ്പിന്റെ കൂടെ കൂട്ടുകൂടാന്‍ നീ വാ
ഓമല്‍ക്കിളിപ്പെണ്ണു പാടും പാട്ട് മൂളാന്‍

പൊന്‍വെയിലിന്‍ ഇഴകള്‍ നേര്‍ത്ത്‌ ചാഞ്ഞു വീഴാന്‍ നേരമായ്‌
മൂകസന്ധ്യയും മാഞ്ഞുപോകയായ്‌ ....
പൊന്‍വെയിലിന്‍ ഇഴകള്‍ നേര്‍ത്ത്‌ ചാഞ്ഞു വീഴാന്‍ നേരമായ്‌
മൂകസന്ധ്യയും മാഞ്ഞുപോകയായ്‌.....
മണ്‍തരികളേ പറയൂ കനവായ് മുന്നില്‍ നീ അണയൂ
നീയും ഞാനും കൂടെ ചേരും നേരം കാണാം ഓരോ പൊന്‍കിനാക്കള്‍
മഞ്ഞു തുള്ളികള്‍ പെയ്യും രാത്രിയില്‍ പൂനിലാവിനും നാണമായ്
രാവിനും നാണമായ്......
വേനല്‍ക്കുറുമ്പിന്റെ കൂടെ കൂട്ടുകൂടാന്‍ നീ വാ
ഓമല്‍ക്കിളിപ്പെണ്ണു പാടും പാട്ട് മൂളാന്‍

കാട്ടുചോല കാത്തുവയ്ക്കും ആറ്റുവഞ്ചി ആര്‍ദ്രയായ്‌
കാട്ടുചെമ്പകം രാഗസാന്ദ്രയായ്‌....
കാട്ടുചോല കാത്തുവയ്ക്കും ആറ്റുവഞ്ചി ആര്‍ദ്രയായ്‌
കാട്ടുചെമ്പകം രാഗസാന്ദ്രയായ്‌.....
നീര്‍മണികളേ പറയൂ കുളിരായ് എന്നും നീ അണയൂ
നീയും ഞാനും കൂടെ ചേരും നേരം കാണാം ഓരോ പൊന്‍കിനാക്കള്‍
കുഞ്ഞു തോണികള്‍ മെല്ലെ നീങ്ങവേ കാറ്റു ചെന്നു കൈകോര്‍ത്തു വെച്ചു
കാവലായ്‌ ചേര്‍ന്നു നിന്നും
വേനല്‍ക്കുറുമ്പിന്റെ കൂടെ കൂട്ടുകൂടാന്‍ നീ വാ
ഓമല്‍ക്കിളിപ്പെണ്ണു പാടും....
Movie/Album name: Muttayi Kallanum Mammaaliyum
Artists