(പു) നീലാംബരി പ്രിയഭൈരവി
(സ്ത്രീ) നീലാംബരി പ്രിയഭൈരവി
(പു) ആരോഹണം അതിമോഹനം
(സ്ത്രീ) ആരോഹണം അതിമോഹനം
(പു) നീയേകുമതിനേറേ സമ്മോഹഭാവം
(പു) നീലാംബരി പ്രിയഭൈരവി
(സ്ത്രീ) നീലാംബരി പ്രിയഭൈരവി
(പു) താരണിച്ചില്ലയില്‍ ചാഞ്ചാടും
(സ്ത്രീ) ആവണിത്തുമ്പികള്‍ക്കാനന്ദം
(പു) ഹാ താരണിച്ചില്ലയില്‍ ചാഞ്ചാടും
(സ്ത്രീ) ആവണിത്തുമ്പികള്‍ക്കാനന്ദം
(പു) കാണാക്കടമ്പിന്റെ പൂമേടയില്‍
മായാമയൂരങ്ങളാകുന്നു നാം
(സ്ത്രീ) (കാണാക്കടമ്പിന്റെ )
(പു) ദൂരെയഴകിന്‍
(സ്ത്രീ) പീലിയുഴിയും
(പു) മാരിമുകിലിന്‍
(സ്ത്രീ) തേരിലുയരാം
(ഡു) വിണ്ണിന്റെ വെണ്‍തൂവല്‍ കൊണ്ടേ വരാം
(പു) നീലാംബരി പ്രിയഭൈരവി
(സ്ത്രീ) നീലാംബരി പ്രിയഭൈരവി
(സ്ത്രീ) വാരിളംതിങ്കളെ താരാട്ടും
(പു) ആയിരം കയ്കളിലമ്മാനം
(സ്ത്രീ) വാരിളംതിങ്കളെ താരാട്ടും
(പു) ആയിരം കയ്കളിലമ്മാനം
(സ്ത്രീ) മഞ്ഞിന്റെ പൂപ്പാടമൂടി സ്വയം
മങ്ങുന്ന മായുന്ന നഗരങ്ങളില്‍
(പു) (മഞ്ഞിന്റെ )
(സ്ത്രീ) താരനിരകള്‍
(പു) ഹേ പൊന്നു പൊതിയേ
(സ്ത്രീ) ഓ ഹോ മിന്നി മറയാന്‍
(പു) തെന്നിയകലാന്‍
(ഡു) ആലോലമതിലോലം പൂന്തെന്നലായു്
(നീലാംബരി )
(ഡു) നീയേകുമതിനേറേ സമ്മോഹഭാവം
നീലാംബരി പ്രിയഭൈരവി
നീലാംബരി പ്രിയഭൈരവി
Movie/Album name: Maayamayooram
Artists