Neeraambal Pookkunna

1978
Lyrics
Language: English

Neeraambal pookkunna neenthal thadaakam
Neeraaadi neengunna keleemaraalam
Olathil thaalathil melathil neenthum
Orilathaamarappoove

Thirinjum marinjum kadakkannerinjum
Thirathallinoppam chirikkunna penne
Arayolam vellathil nurayum nin thaarunyam
Tharalam athitharalam karaparilaalana madhuram
Madabharitham....

Kalichum rasichum thudichum madichum
Jalakreedayaadaanorungunna penne
Pathinezhin praayathil pothiyum nin laavanyam
Lalitham parimridulam rathikalayaal parilasitham
Rasabharitham...
Language: Malayalam

നീരാമ്പല്‍ പൂക്കുന്ന നീന്തല്‍ത്തടാകം
നീരാടി നീങ്ങുന്ന കേളീമരാളം
ഓളത്തില്‍ താളത്തില്‍ മേളത്തില്‍ നീന്തും
ഓരിലത്താമരപ്പൂവേ

തിരിഞ്ഞും മറിഞ്ഞും കടക്കണ്ണെറിഞ്ഞും
തിരത്തല്ലിനൊപ്പം ചിരിക്കുന്ന പെണ്ണേ
അരയോളം വെള്ളത്തില്‍ നുരയും നിന്‍ താരുണ്യം
തരളം അതിതരളം കരപരിലാളന മധുരം
മദഭരിതം....

കളിച്ചും രസിച്ചും തുടിച്ചും മദിച്ചും
ജലക്രീഡയാടാനൊരുങ്ങുന്ന പെണ്ണേ
പതിനേഴിന്‍ പ്രായത്തില്‍ പൊതിയും നിന്‍ ലാവണ്യം
ലളിതം പരിമൃദുലം രതികലയാല്‍ പരിലസിതം
രസഭരിതം.....
Movie/Album name: Karimpuli [Adikkadi]
Artists