Panimathi

1997
Lyrics
Language: English

Aa...aa....aa....aa....
Panimathi bimbamirangiya puzhayil
Pon thiruvaathira poothu...
Puthumazha thooviya parimridu rajaniyil
Anupama raagam kettu....
Mizhiyil saundarya lahari
Mozhiyil snehaardra madhuram
Niranjupoy......
Swarangalum vasanthavum....
(panimathi bimbamirangiya....)

Manthrakodiyumaay varavettu kuliralakal...
Nithya kaamukane ethirettu kanyakamaar
Harithavanamaake poonkudakal nivarukayaay...
Pranaya madhu peythu manjuthirum thaazhvarayil...
Ninte maunathil azhakin raagadhaara...
Devee ninte eenathil aananda gaana varsham...
(panimathi bimbamirangiya....)

Swapna kalahamsam neenthunnu chandrikayil
Devakalayode vidarunnu yaamangal...
Kanavilunarunnu nirmmalamaam mohangal
Kavilil ulayunnu niramaniyum kamala dalam...
Onnu vannenkilennothunnu hridayam...
Munnil vannunilkkumpol ullil prema harsham...
(panimathi bimbamirangiya....)
Language: Malayalam

ആ...ആ....ആ....ആ....
പനിമതി ബിംബമിറങ്ങിയ പുഴയില്‍
പൊന്‍തിരുവാതിര പൂത്തു...
പുതുമഴ തൂവിയ പരിമൃദുരജനിയില്‍
അനുപമ രാഗം കേട്ടു....
മിഴിയില്‍...സൗന്ദര്യ ലഹരി
മൊഴിയില്‍....സ്നേഹാര്‍ദ്ര മധുരം
നിറഞ്ഞുപോയ്......
സ്വരങ്ങളും വസന്തവും....
(പനിമതി ബിംബമിറങ്ങിയ....)

മന്ത്രകോടിയുമായ് വരവേറ്റു കുളിരലകള്‍...
നിത്യകാമുകനെ എതിരേറ്റു കന്യകമാര്‍
ഹരിതവനമാകെ പൂങ്കുടകള്‍ നിവരുകയായ്...
പ്രണയമധു പെയ്തു മഞ്ഞുതിരും താഴ്വരയില്‍...
നിന്റെ മൗനത്തിൽ‌ അഴകിന്‍ രാഗധാര...
ദേവീ നിന്റെയീണത്തില്‍ ആനന്ദ ഗാനവര്‍ഷം...
(പനിമതി ബിംബമിറങ്ങിയ....)

സ്വപ്നകളഹംസം നീന്തുന്നു ചന്ദ്രികയില്‍
ദേവകലയോടെ വിടരുന്നു യാമങ്ങള്‍...
കനവിലുണരുന്നു നിര്‍മ്മലമാം മോഹങ്ങള്‍
കവിളിലുലയുന്നു നിറമണിയും കമലദളം...
ഒന്നു വന്നെങ്കിലെന്നോതുന്നു ഹൃദയം...
മുന്നില്‍ വന്നുനില്‍ക്കുമ്പോളുള്ളിൽ പ്രേമഹര്‍ഷം...
(പനിമതി ബിംബമിറങ്ങിയ....)
Movie/Album name: Hitler Brothers
Artists