പൊന്നുംകുടത്തിനൊരു പൊട്ടു വേണ്ടെന്നാലും ഈ ചന്ദനം എടുത്തു നീ നെറ്റിയിൽ ചാർത്തൂ... എന്തെന്നറിയാത്തൊരു ശീതളസ്പർശത്താലീ ചന്ദനക്കുഴമ്പിലും കുളിരു കോരും... പൊന്നുംകുടത്തിനൊരു പൊട്ടു വേണ്ടെന്നാലും ഈ ചന്ദനം എടുത്തു നീ നെറ്റിയിൽ ചാർത്തൂ...
പൂവിനെ മറ്റൊരു പൂ ചൂടിക്കേണ്ടെന്നാലും എൻ ദേവി ഈ പനിനീർപ്പൂ മുടിയിൽ ചാർത്തൂ... മുൾച്ചെടിത്തൈയ്യിൽ നിന്നീ പട്ടിളം മേനി പുൽകി പുഷ്പകന്യക ജന്മസാഫല്യമോലും....
പൊന്നുംകുടത്തിനൊരു പൊട്ടു വേണ്ടെന്നാലും ഈ ചന്ദനം എടുത്തു നീ നെറ്റിയിൽ ചാർത്തൂ...
പൊന്നുംകുടത്തിനൊരു പൊട്ടു വേണ്ടെന്നാലും ഈ ചന്ദനം എടുത്തു നീ നെറ്റിയിൽ ചാർത്തൂ... എന്തെന്നറിയാത്തൊരു ശീതളസ്പർശത്താലീ ചന്ദനക്കുഴമ്പിലും കുളിരുകോരും... പൊന്നുംകുടത്തിനൊരു പൊട്ടു വേണ്ടെന്നാലും ഈ ചന്ദനം എടുത്തു നീ നെറ്റിയിൽ ചാർത്തൂ...