Sugandha Bhasmakkuri thottu

1979
Lyrics
Language: English

Sugandha bhasmakuri thottu nilkkum
Sandhya dheepa manoharee
Kaarthika pournnamy kaniyittu nilkkum nin
Kaathara mizhi kandu njaan nin
Kaathara mizhi kandu njaan (sugandha)

Chinthathan aaromal chippiyil neeyoru
Chinthaamaniyaay vilanjoo (chinthathan)
Pranayathin navanidhiyil pravaala rathmaay kazhinjoo
Kazhinjoo� (sugandha)

Kalpanaramathin nithya snehathinte
Karppora kodiyaay nee padarnnu
Kalabha kuri thookum parimala dhanyamaam
Kalhaara soonamaay vidarnnoo vidarnoo (sugandha)
Language: Malayalam

സുഗന്ധഭസ്മക്കുറിതൊട്ടുനില്‍ക്കും
സന്ധ്യാദീപ മനോഹരി!
കാര്‍ത്തികപൗര്‍ണ്ണമി കണിയിട്ടുനില്‍ക്കും നിന്‍
കാതരമിഴികള്‍ കണ്ടൂ ഞാന്‍...
നിന്‍ കാതരമിഴികള്‍ കണ്ടു ഞാന്‍...
(സുഗന്ധഭസ്മ)

ചിന്തതന്‍ ആരോമല്‍‌ച്ചിപ്പിയില്‍ നീയൊരു
ചിന്താമണിയായ് വിളഞ്ഞു!
പ്രണയത്തിന്‍ നവനീതിയില്‍
പ്രവാളരത്നമായ് കഴിഞ്ഞു!
(സുഗന്ധഭസ്മ)

കല്‌പനാരാമത്തില്‍ നിത്യസ്നേഹത്തിന്റെ
കര്‍പ്പൂരക്കൊടിയായ് നീ പടര്‍ന്നു!
കളഭക്കുറി തൂകും പരിമളധന്യമാം
കല്‍ഹാരസൂനമായ് വിടര്‍ന്നു!
(സുഗന്ധഭസ്മ)
Movie/Album name: Nithya Vasantham
Artists