വീണ വായിക്കും ഈ വിരൽ തുമ്പിന്റെ വിരുതുകളെന്തെന്നറിഞ്ഞുവല്ലോ വീണപൂപോലും എഴുന്നു നിന്നു വീണ്ടുമൊരിക്കൽ ചിരിക്കുമല്ലോ, കിലു കിലു കിലു ചിരിക്കുമല്ലോ (വീണ...) ആാ.ആാ..ഹാ..ആാ...
വീഞ്ഞുതുളുമ്പുമാ മുന്തിരിച്ചുണ്ടിന്റെ വികാര സമ്മർദ്ദം അറിഞ്ഞുവല്ലോ വീണു ക്ഷണിക്കും വിലാസവതിയുടെ വിരുന്നു ഞാനിന്നു രുചിച്ചുവല്ലോ
വിരിമാറിൽ ഇക്കിളി കൊണ്ട് വശം കെട്ടു വിയർത്തു കുഴഞ്ഞു ഞാൻ ഒട്ടിപ്പിടിക്കുമ്പോൾ വിരിയുന്ന താമര ഇതളിന്റെ ഉള്ളിലായ് വിണ്ണിലെ സ്വർഗ്ഗം ഞാൻ ഉയർത്തുമല്ലോ (വീണ..)