Kalkandamaavin Chottil

1958
Lyrics
Language: English

Kalkkandamaavin chottil
Kaliyaadaanoru pura kettaam
Purakettaam purakettaam
Poozhimanalil tharakettaamm

Kaliveettinkal kalikkaanaay
Kaakke kaakke varumo nee
Kaavalirikkaan varumo nee
Veettil virunninu koottinaayi
Kaattile kuyile varumo nee
Paattukal paadaan varumo nee?

Aattile mannaal arivecheedaam
Aralippoovaal karivecheedaam
Aambal chedithan ilavaykkaam
Paavakkunjinu daaham maataan
Pachakkuthiraye paalukarakkaam
Paalppaayasavum vacheedaam
Language: Malayalam

കല്‍ക്കണ്ടമാവിന്‍ ചോട്ടില്‍
കളിയാടാനൊരു പുര കെട്ടാം
പുരകെട്ടാം പുരകെട്ടാം
പൂഴിമണലില്‍ തറകെട്ടാം
(കല്‍ക്കണ്ട)

കളിവീട്ടിങ്കല്‍ കുളിയ്ക്കാനായി
കാക്കെ കാക്കെ വരുമോ നീ
കാവലിരിയ്ക്കാന്‍ വരുമോ നീ
വീട്ടില്‍ വിരുന്നിനു് കൂട്ടിനായി
കാട്ടിലെ കുയിലേ വരുമോ നീ
പാട്ടുകള്‍ പാടാന്‍ വരുമോ നീ
(കല്‍ക്കണ്ട)

ആറ്റിലെ മണ്ണാല്‍ അരിവെച്ചീടാം
അരളിപ്പൂവാല്‍ കറിവെച്ചീടാം
ആമ്പല്‍ച്ചെടിതന്‍ ഇല വയ്ക്കാം
പാവക്കുഞ്ഞിനു് ദാഹം മാറ്റാന്‍
പച്ചക്കുതിരയെ പാലുകറക്കാം
പാല്‍പ്പായിസവും വച്ചീടാം
(കല്‍ക്കണ്ട)
Movie/Album name: Lilly
Artists