Swayamvarapanthalil

2001
Lyrics
Language: English

Swayamvara panthalilinnu swargeeya sangeetham
Manavaattikkiliye poruu nee...(swayamvara..)
Kaikalil mailaanchikku moovanthippon thaalam
Aalolakkannukalezhuthaan aakaasha manicheppu
(swayamvara....)

Mannilirikkana manavaattikku
Vinnil ninnoru maaran venam
Avante kavililu mazhavillu
Avante chundil maanikyakkallu
Amritham vazhiyum avante naavil
Sangeethathin then chollu
(swayamvara....)

Hridaya mridangam thakadhimi thaalam
Vadhuvinu varanoru lahari pakarnne
Avalude kannil meenaattam
Avalude nenchil maamayilaattam
Pulakam vidarum avalude ninavil
Maangalyathin mazhavillu
(swayamvara....)
Language: Malayalam

സ്വയം‌വരപ്പന്തലിലിന്ന് സ്വര്‍ഗ്ഗീയസംഗീതം
മണവാട്ടിക്കിളിയേ പോരൂ നീ...
കൈകളില്‍ മൈലാഞ്ചിക്ക് മൂവന്തിപ്പൊന്‍‌താലം
ആലോലക്കണ്ണുകളെഴുതാന്‍ ആകാശമണിച്ചെപ്പ്
(സ്വയംവര...)

മണ്ണിലിരിക്കണ മണവാട്ടിക്ക്
വിണ്ണില്‍‌നിന്നൊരു മാരന്‍ വേണം
അവന്റെ കവിളില്‍ മഴവില്ല്
അവന്റെ ചുണ്ടില്‍ മാണിക്യക്കല്ല്
അമൃതംവഴിയും അവന്റെ നാവില്‍
സംഗീതത്തില്‍ തേന്‍‌ചൊല്ല്
(സ്വയംവര...)

ഹൃദയമൃദംഗം തകധിമിതാളം
വധുവിനു വരനൊരു ലഹരി പകര്‍ന്നേ
അവളുടെ കണ്ണില്‍ മീനാട്ടം
അവളുടെ നെഞ്ചില്‍ മാമയിലാട്ടം
പുളകം വിടരും അവളുടെ നിനവില്‍
മാംഗല്യത്തിന്‍ മഴവില്ല്
(സ്വയംവര...)
Movie/Album name: Nalacharitham Naalam Divasam
Artists