Swargaloka Nadhanam Yahovaye

1977
Lyrics
Language: English

Swarggaloka naathanaam yahovaye sthuthikkunnen
Nithya jeeva daayakan yahovaye sthuthikkunnen
Neeye sathyam neeye marggam
Neeye njangalkkaalambam (swarggaloka)

Unaroo unaroo sargga gaanangale
Unaroo maanasa geethikale
Unaruvin aathma thanthukkale
Ninnnameya snehavayppil kaikkollukenne
Ninte divyanaamathil kaikkollukenne
Aarthan njaan abhayaheenan sarvvarakshakaa (swarggaloka)

Dukhabhaaram thaangiyethum
Ekanaam sanchaari njaan
Ninnilethaan ethra dooram
Ente munnil andhakaaram
Calveryin karunyame
Kaikkollukenne nadhaa kaikkollukenne
Neeye sathyam neeye marggam
Neeye njangalkkaalambam (swarggaloka)
Language: Malayalam

സ്വര്‍ഗ്ഗലോകനാഥനാം യഹോവയെ സ്തുതിക്കുന്നേന്‍
നിത്യജീവദായകന്‍ യഹോവയെ സ്തുതിക്കുന്നേന്‍
നീയേ സത്യം നീയേ മാര്‍ഗ്ഗം
നീയേ ഞങ്ങള്‍ക്കാലംബം (സ്വര്‍ഗ്ഗലോക)

ഉണരൂ ഉണരൂ സര്‍ഗ്ഗഗാനങ്ങളേ
ഉണരൂ മാനസഗീതികളേ
ഉണരുവിന്‍ ആത്മതന്തുക്കളേ
നിന്നമേയസ്നേഹവായ്പ്പില്‍ കൈക്കൊള്ളുകെന്നെ
നിന്റെ ദിവ്യനാമത്തില്‍ കൈക്കൊള്ളുകെന്നെ
ആര്‍ത്തന്‍ ഞാന്‍ അഭയഹീനന്‍ സര്‍വ്വരക്ഷകാ
(സ്വര്‍ഗ്ഗലോക)

ദു:ഖഭാരം താങ്ങിയെത്തും
ഏകനാം സഞ്ചാരി ഞാന്‍
നിന്നിലെത്താന്‍ എത്രദൂരം
എന്റെ മുന്നില്‍ അന്ധകാരം
കാല്‍ വരിയിന്‍ കാരുണ്യമേ
കൈക്കൊള്ളുകെന്നെ നാഥാ കൈക്കൊള്ളുകെന്നെ
നീയേ സത്യം നീയേ മാര്‍ഗ്ഗം
നീയേ ഞങ്ങള്‍ക്കാലംബം (സ്വര്‍ഗ്ഗലോക)
Movie/Album name: Taxi Driver
Artists