Kannolam Vellithaaram Chiri

2018
Lyrics
Language: Malayalam

കണ്ണോരം വെള്ളിത്താരം ചിരി
കാതോരം ഈറൻ തേനായി മൊഴി
കൊഞ്ചും ചേലോടെ തഞ്ചും പെണ്ണാളെ
നീയാരു ഗ്രാമാംഗനേ
(കണ്ണോരം വെള്ളിത്താരം)

മണിദീപങ്ങൾ മിഴിനാളങ്ങൾ
അഴകായി മിന്നും നിന്നിലെന്നും
കാണും നേരം സുഖം
സൂര്യനാളമായ് നീ വരുന്നിതാ

ചങ്ങാതിയാം പൂമ്പാറ്റയും
നീയും പുലർവേളയിൽ
മഞ്ഞോലുമീ മൺപാതയിൽ
വന്നീടും ഓരോ ദിനം
മൃദു മഞ്ജീരതാളത്തിൽ ആനന്ദമായ്
സ്നേഹാമൃതം പെയ്തിതാ
മണിദീപങ്ങൾ മിഴിനാളങ്ങൾ
അഴകായ് മിന്നും നിന്നിലെന്നും
കണ്ടാൽ തന്നെ സുഖം
സൂര്യനാളമായ് നീ വരുന്നിതാ
(കണ്ണോരം വെള്ളിത്താരം)
Movie/Album name: Marubhoomiyile Mazhathullikal
Artists