Varinellin Paadathu

2015
Lyrics
Language: Malayalam

വരിനെല്ലിൻ പാടത്ത് കതിരിന്മേൽ വെയിൽ
മഞ്ഞ കമ്പളം നീർത്തുന്ന കാലം
പുലരൊളി പച്ചയിൽ തൂമഞ്ഞിൻ തുള്ളികൾ
മിഴിചിമ്മി ഉണരുന്ന നേരം
ഇടവഴിപ്പാതിയിൽ ഒരു വേള മെല്ലെ നിന്നൊളി
കണ്ണാൽ എന്നെ നീ നോക്കെ
ഇടനെഞ്ചിൽ തഴുതിട്ട പ്രണയത്തിൻ മണിവാതിൽ
അറിയാതെ മെല്ലെ തുറന്നു...
അറിയാതെ മെല്ലെ തുറന്നു.. ..മെല്ലെ തുറന്നു..

കരിമഷി പടർന്നൊരാ നീൾമിഴി ഇതളിൽ
കണ്ണീർ മണികൾ തുളുമ്പിയതെന്തിനോ...
കരിമഷി പടർന്നൊരാ നീൾമിഴി ഇതളിൽ
കണ്ണീർ മണികൾ തുളുമ്പിയതെന്തിനോ..
ഈ മഷിത്തണ്ടും മയിൽ‌പ്പീലിത്തുണ്ടുമീ
ചെമ്പനീർ പൂക്കളും നിനക്കുള്ളതല്ലേ...
കറുകപ്പുൽ വിരിയിട്ട പാടവരമ്പിലൂ-
ടൊരു മഴച്ചാറ്റലിൻ അഴകായ് നീ അണയേ.
കറുകപ്പുൽ വിരിയിട്ട പാടവരമ്പിലൂ-
ടൊരു മഴച്ചാറ്റലിൻ അഴകായ് നീ അണയേ..
നിറമോലും സ്വപ്നത്തിൻ പുതുശ്ശീല കുടവട്ടം
ഓമലേ നിനക്കായ് നിവർത്തി ഞാനെന്നേ..
Movie/Album name: Aana Mayil Ottakam
Artists