വീ ആർ ഇൻ ലവ് …വീ ആർ ഇൻ ലവ് ഭൂഗോളം ചുറ്റി വരുന്നൊരു താന്തോന്നിക്കിളി ചൊല്ലുന്നു വീ ആർ ഇൻ ലവ് … വീ ആർ ഇൻ ലവ് പൊൻവെട്ടം തൂകും മിന്നാമിന്നിക്കൂട്ടം മൂളൂന്നു തണുപ്പിൻ പുതപ്പു ചുറ്റി ഉറക്കം നടിച്ച നഗരം ഇടയ്ക്കു മെല്ലെ പതുങ്ങി നോക്കി മദിച്ചു പാടുന്നു വീ ആർ ഇൻ ലവ് … വീ ആർ ഇൻ ലവ് ഭൂഗോളം ചുറ്റി വരുന്നൊരു താന്തോന്നിക്കിളി ചൊല്ലുന്നു വീ ആർ ഇൻ ലവ് …
വൗ വൗ വൗ ഒരു വൈദ്യുതിയൂഞ്ഞാൽ കൊമ്പിൽ തെരുവിൻ മൈനകൾ കൊഞ്ചി വീ ആർ ഇൻ ലവ് വൗ വൗ വൗ ഒരു പാവം പ്രതിമത്തലയിൽ മരുവും കാകൻ ക്രാകി വീ ആർ ഇൻ ലവ് ഓ തിരയുടെ വിരലുകൾ തഴുകും തീരത്തൊരു ഒരു വരി പിന്നെയും എഴുതാം അരുണിമയലിയുന്നലയുടെ ചുണ്ടുകൾ പറഞ്ഞു തരുന്ന കേൾക്കാം വീ ആർ ഇൻ ലവ് … വീ ആർ ഇൻ ലവ് ഭൂഗോളം ചുറ്റി വരുന്നൊരു താന്തോന്നിക്കിളി ചൊല്ലുന്നു വീ ആർ ഇൻ ലവ്
വൗ വൗ വൗ ചെറിയൊരു ചായക്കടയിൽ ദോശക്കല്ലുകൾ നീറി വീ ആർ ഇൻ ലവ് വൗ വൗ വൗ അച്ചിയെ വേണ്ടാ കൊച്ചൻ കൊച്ചിയിലിങ്ങനെ പാടി വീ ആർ ഇൻ ലവ് പുതുമഴയായ് പൊഴിയും മേഘം മണ്ണിൻ ചുണ്ടിൽ പെയ്യും ചലനമിടുന്നൊരു ചുവടുകൾ ചടുലം പകർന്നു തരുന്നു താളം വീ ആർ ഇൻ ലവ് …വീ ആർ ഇൻ ലവ് (ഭൂഗോളം ചുറ്റി..)