Maathalathenalaralle

2017
Lyrics
Language: Malayalam

മാതളത്തേനലരല്ലേ മുല്ലമലരല്ലേ മെല്ലെ മെല്ലെ വാടിവീഴല്ലേ
മാൻമിഴികൾ നിറയല്ലേ വാക്കു തളരല്ലേ മോഹമുള്ളു കൊണ്ടു നീറല്ലേ
ധീം തനാനാ നന ധീം തനാനാ ധീം തനാനാ നനനാ
മാതളത്തേനലരല്ലേ മുല്ലമലരല്ലേ മെല്ലെ മെല്ലെ വാടിവീഴല്ലേ

വാനവിൽ ചില്ലയിൽ പൊൻകിനാച്ചോലയിൽ
ഹോ പീലി നീർത്തുന്നു വീണ്ടും സ്നേഹവാസന്തരാഗം
താരിളം പൂക്കളായ് വേണ്ടുവോളം ചിരിക്കാം
ഉള്ളിനുള്ളം നിറയ്ക്കാം
ധീം തനാനാ നന ധീം തനാനാ ധീം തനാനാ നനനാ
മാതളത്തേനലരല്ലേ മുല്ലമലരല്ലേ മെല്ലെ മെല്ലെ വാടിവീഴല്ലേ

താരമായ് പൂത്തിടാം തൂവലായ് പാറിടാം
ഹേ മാമരങ്ങൾക്കു മീതെ വാർമയൂഖങ്ങളാകാം
കാലമാം പാതയിൽ കൂട്ടു കൂടാനൊരുങ്ങാം
കൂടു തേടാൻ തുടങ്ങാം
ധീം തനാനാ നന ധീം തനാനാ ധീം തനാനാ നനനാ
മാതളത്തേനലരല്ലേ മുല്ലമലരല്ലേ മെല്ലെ മെല്ലെ വാടിവീഴല്ലേ
മാൻമിഴികൾ നിറയല്ലേ വാക്കു തളരല്ലേ മോഹമുള്ളു കൊണ്ടു നീറല്ലേ
Movie/Album name: Pullikkaaran Stara
Artists