Varumo Nee Varumo

1971
Lyrics
Language: English

Varumo nee varumo
Thankakkinaakkalum sankalpappookkalum
Ponkathir mandapamorukkumbol
Hridantha vrindaavanathilen priya
Vasanthadevathe varumo nee?

Niraparayum vechunilavilakkum koluthi
Naivedyavumaay nilkkumbol
En sreekovilinullile karpoora
Deepaaraadhanakkaay varumo?

Madhuravikaara maraalanirakal
Maanasasarassil neenthumbol
Raasaleelakalaadaanen priya
Raadhayaay nee varumo?

Naadaswaravum thaayambakayum
Naalambalathil muzhangumbol
Raagapayodhara kumbhaabhisheka
Vaakachaarthinu varumo nee?
Language: Malayalam

വരുമോ നീ വരുമോ
തങ്കക്കിനാക്കളും സങ്കല്പപ്പൂക്കളും
പൊന്‍കതിര്‍മണ്ഡപമൊരുക്കുമ്പോള്‍
ഹൃദന്തവൃന്ദാവനത്തിലെന്‍ പ്രിയ -
വസന്തദേവതേ വരുമോ നീ
(വരുമോ)

നിറപറയും വെച്ചു നിലവിളക്കും കോളുത്തി
നൈവേദ്യവുമായു് നില്‍ക്കുമ്പോള്‍
എന്‍ ശ്രീകോവിലിനുള്ളിലെ കര്‍പ്പൂര -
ദീപാരാധനയ്ക്കായു് വരുമോ
(വരുമോ)

മധുരവികാരമരാളനിരകള്‍
മാനസസരസ്സില്‍ നീന്തുമ്പോള്‍
രാസലീലകളാടാനെന്‍ പ്രിയ -
രാധയായു് നീ വരുമോ
(വരുമോ)

നാദസ്വരവും തായമ്പകയും
നാലമ്പലത്തില്‍ മുഴങ്ങുമ്പോള്‍
രാഗപയോധര കുംഭാഭിഷേക -
വാകച്ചാര്‍ത്തിനു വരുമോ നീ
(വരുമോ)
Movie/Album name: Achante Bhaarya
Artists