കാറ്റായി വീശും ചിറകടിച്ചലയും മനസ്സേ ഓ... കാതരമനസ്സേ നിനക്കറിയാമോ അടുത്തറിയാമോ മനസ്സ് ഓ.. അവളുടെ മനസ്സ് എങ്കിൽ ചെന്ന് പറയൂ പൊന്നലകൾ ഇളകുമെൻ സ്നേഹം അലയിൽ തേനലയിൽ കുഞ്ഞിലയായ് ഒഴുകണ മോഹം (കാറ്റായി വീശും ...)
എന്തിനെന്നറിയാതെ വിടരുന്നു ഞാൻ പൊൻ വസന്തസുന്ദര മലരിതളായി എന്തിനെന്നറിയാതെ പാടുന്നു ഞാൻ ഈ വസന്തരാവിൽ പാടും രാക്കുയിലായി അറിയാതെ ആരോരും അറിയാതെ കണ്ടു ഞാൻ അവൾ പോലും തിരിച്ചറിയാതെ അടുക്കാതെ ഒന്നും മിണ്ടാതെ അടുത്ത് ഞാൻ നേടിക്കഴിഞ്ഞവരേ ഓ (കാറ്റായി വീശും ...)
ഓ ആരോരുമറിയാത്തോരുന്മാദം ഉള്ളിൽ പതഞ്ഞു നുരയുമൊരുന്മാദം പറയാനറിയാത്ത പരിഭവങ്ങൾ പകൽ കനവിലലിയുന്നു പരിസരങ്ങൾ മിഴിയിണയിൽ നീല നിലാക്കായലുമായി ചുരുൾമുടിയിൽ കാർമുകിലിൻ അലയഴകായി അവളരികെ ഇന്ന് അവളരികെ അജ്ഞാതർ അടുത്തടുത്തറിഞ്ഞവർ ഞങ്ങൾ (കാറ്റായി വീശും ...)