Ilakalum Pookkalum

2014
Lyrics
Language: English

Ilakalum pookkalum nerumee niravil
Yaathrayo...yaathrayo...(2)
Novumee vazhiyil ilakiyaadum nizhalukal maravil
Orthu paadum...
Dhyaanmaay kaathil...dhyaanmaay kaathil...
Ilakalum pookkalum nerumee niravil
Yaathrayo...yaathrayo...

Verozhinja maamaram pole
Paathi ventha kinaakkalaay nilppuu...
Thengumetho marmmaram pole
Kaathu ninna rithukkalaay maraye...

Chaayumee chillayil iniyum...
Poothulanjalakalaay varumo...
Aalumee kanalukal iniyum...
Kanivu peythu thalirkkumo naalil....

Ilakalum pookkalum nerumee niravil
Yaathrayo...yaathrayo..
Ilakalum pookkalum nerumee niravil
Yaathrayo...yaathrayo.....
Novumee vazhiyil ilakiyaadum nizhalukal maravil
Orthu paadum...
Dhyaanmaay kaathil...dhyaanmaay kaathil
Dhyaanmaay kaathil...dhyaanmaay kaathil...
Language: Malayalam

ഇലകളും പൂക്കളും നേരുമീ നിറവിൽ
യാത്രയോ...യാത്രയോ...(2)
നോവുമീ വഴിയിൽ ഇളകിയാടും നിഴലുകൾ മറവിൽ
ഓർത്തു പാടും...
ധ്യാനമായ് കാതിൽ...ധ്യാനമായ് കാതിൽ...
ഇലകളും പൂക്കളും നേരുമീ നിറവിൽ
യാത്രയോ...യാത്രയോ...

വേരൊഴിഞ്ഞ മാമരം പോലെ
പാതിവെന്ത കിനാക്കളായ് നില്പൂ...
തേങ്ങുമേതോ മർമ്മരം പോലെ
കാത്തുനിന്ന ഋതുക്കളായ് മറയേ...

ചായുമീ ചില്ലയിൽ ഇനിയും...
പൂത്തുലഞ്ഞലകളായ് വരുമോ...
ആളുമീ കനലുകൾ ഇനിയും...
കനിവു പെയ്തു തളിർക്കുമോ നാളിൽ....

ഇലകളും പൂക്കളും നേരുമീ നിറവിൽ
യാത്രയോ...യാത്രയോ...
ഇലകളും പൂക്കളും നേരുമീ നിറവിൽ
യാത്രയോ...യാത്രയോ......
നോവുമീ വഴിയിൽ ഇളകിയാടും നിഴലുകൾ മറവിൽ
ഓർത്തു പാടും...
ധ്യാനമായ് കാതിൽ...ധ്യാനമായ് കാതിൽ...
ധ്യാനമായ് കാതിൽ...ധ്യാനമായ് കാതിൽ.....
Movie/Album name: Dial 1091
Artists