Kaathil parayumo nee Madanamanthrangal Naadhaa hrdayapathamadhu Thaaranirakalil neele nee varumo Naadha panisaa Um mozhiyil Kuthirumo nin amruthakumbhangal
Aa.. meyyaakave Kuliro thaliro cheru choodo Ho ee ravilo then chorum Rithubhedam pol..um Nee neyyaambalo mrdusmeram pol Tharala maduramoru svaragathi athisaralam Neeyaakum vaavin neeraalam haa Kaathil parayumo nee Madanamanthrangal
Thanuvaakave Malaro madhuvo cherukaatto Ho ee thennalo pozhiyum rathibhedam pol Nee ponnambili vrathasparsham pol Vidhuraviralamoru dooram eni viraham Neeyaakum praavin neehaaram hai Kaathil parayumo nee Madanamanthrangal..
Language: Malayalam
കാതിൽ പറയുമോ നീ മദനമന്ത്രങ്ങൾ നാഥാ ഹൃദയപഥമധു താരനിരകളിൽ നീളെ നീ വരുമോ നാഥാ പനിസാ ഉം മൊഴിയിൽ കുതിരുമോ നിൻ അമൃതകുംഭങ്ങൾ
ആ.. മെയ്യാകവേ കുളിരോ തളിരോ ചെറു ചൂടോ ഹോ ഈ രാവിലോ തേൻ ചോരും ഋതുഭേദം പോൽ..ഉം നീ നെയ്യാമ്പലോ മൃദുസ്മേരം പോൽ തരളമധുരമൊരു സ്വരഗതി അതിസരളം നീയാകും വാവിൻ നീരാളം ഹാ കാതിൽ പറയുമോ നീ മദനമന്ത്രങ്ങൾ
തനുവാകവേ മലരോ മധുവോ ചെറുകാറ്റോ ഹോ ഈ തെന്നലോ പൊഴിയും രതിഭേദം പോൽ നീ പൊന്നമ്പിളി വ്രതസ്പർശം പോൽ വിധുരവിരളമൊരു ദൂരം ഇനി വിരഹം നീയാകും പ്രാവിൻ നീഹാരം ഹായ് കാതിൽ പറയുമോ നീ മദനമന്ത്രങ്ങൾ..