H...oh...oh... Orumozhi marumozhiyaay maarum Irumizhiyil kaadodivarum...(2) Kaattiloromal thumbikalaay Thaalathil aadunnu paadunnu naam... Oru veyil kollaan oru mazha nanayaan Thaazhvaracholayil thudichuyaraan Oru veyil kollaan oru mazha nanayaan Thaazhvaracholayil thudichuyaraan.... Kothikkunna hridayangal orumikkunnu... (maram kothi kothi...)
Language: Malayalam
മരം കൊത്തിക്കൊത്തിക്കൊത്തി നിൽക്കും മലനിരകൾ മഞ്ഞു പെയ്തു പെയ്തു പെയ്തിറങ്ങും താഴ്‌വരകൾ...(2) ഓർമ്മകളോ നൂൽമഴയായ്...വേദനയോ പെരുമഴയായ് ഓർമ്മകളോ നൂൽമഴയായ്...വേദനയോ പെരുമഴയായ്... പൊട്ടിപ്പൊട്ടി ചിരിച്ചും ചുറ്റിച്ചുറ്റി കളിച്ചും കാട്ടാറൊഴുകി കടലായി.... മരം കൊത്തിക്കൊത്തിക്കൊത്തി നിൽക്കും മലനിരകൾ മഞ്ഞു പെയ്തു പെയ്തു പെയ്തിറങ്ങും താഴ്‌വരകൾ...
ഈ വഴിയൊഴുകും യാത്രികരായ് പഴയൊരു കഥയിൽ നാം നിറയും...(2) അതിലൊരു മഴവില്ലഴകായി തെളിവാനം തൂകുന്ന തേൻകണമായ്... ഒരുകുയിൽപാട്ടായ്...കുറുഞ്ഞിപ്പൂ ചിരിയായ് മുളംതണ്ടിൽ ഒഴുകും കുളിരലയായ് ...(2) മനസ്സൊരു മാന്ത്രിക ശ്രുതി മീട്ടും... മരം കൊത്തിക്കൊത്തിക്കൊത്തി നിൽക്കും മലനിരകൾ മഞ്ഞു പെയ്തു പെയ്തു പെയ്തിറങ്ങും താഴ്‌വരകൾ...
ഓ...ഓ....ഓ...ഓ... ഒരുമൊഴി മറുമൊഴിയായ് മാറും ഇരുമിഴിയിൽ കാടോടിവരും...(2) കാറ്റിലൊരോമൽ തുമ്പികളായ് താളത്തിൽ ആടുന്നു പാടുന്നു നാം... ഒരു വെയിൽ കൊള്ളാൻ ഒരു മഴ നനയാൻ താഴ്‌വരച്ചോലയിൽ തുടിച്ചുയരാൻ ഒരു വെയിൽ കൊള്ളാൻ ഒരു മഴ നനയാൻ താഴ്‌വരച്ചോലയിൽ തുടിച്ചുയരാൻ.... കൊതിക്കുന്ന ഹൃദയങ്ങളൊരുമിക്കുന്നു... (മരം കൊത്തി...)