ഈ കാറ്റും കാറ്റല്ല ഈ കുളിരും കുളിരല്ല ഇണയരയന്നമേ നിന്റെ പട്ടിളം പീലി കൊണ്ട് നെയ്തൊരീ ചിറകുകള്‍ പൊത്തിപ്പൊതിഞ്ഞെങ്കില്‍ ഒന്ന് കൊത്തിപ്പറന്നെങ്കില്‍ നിന്റെ നീലപ്പൊയ്കതന്‍ മടിത്തട്ടില്‍ ഒരു നെയ്തലാമ്പലായ് ഞാന്‍ വിടര്‍ന്നെങ്കില്‍ ഓ...ഓ...ആഹാ... രൂപവതി...
ഈ മഞ്ഞും മഞ്ഞല്ല ഈ അമൃതും അമൃതല്ല ഇണയരയന്നമേ നിന്റെ മുത്തണിപ്പന്തലിലെ മുന്തിരിക്കുടുക്കകള്‍ മൊത്തിക്കുടിച്ചെങ്കില്‍ മെയ്യില്‍ ചുറ്റിപ്പടര്‍ന്നെങ്കില്‍ നിന്‍റെ തൂവല്‍ കഴുത്തില്‍ അരക്കെട്ടില്‍ ഒരു നീല രത്നമായ് ഞാന്‍ പതിഞ്ഞെങ്കില്‍ ഓ...ഓ...ആഹാ...(രൂപവതി )