Mazhachaarum Idavazhiyil

2020
Lyrics
Language: Malayalam

മഴ ചാറും ഇടവഴിയില്‍ നിഴലാടും കല്‍പ്പടവില്‍
ചെറുവാലന്‍ കിളിയുടെ തൂവല്‍ പോല്‍
ഇളം നാമ്പു പോല്‍ കുളിര്‍ കാറ്റ് പോലെ
ചാരെ വന്നോളേ... എന്റെ ചാരെ വന്നോളേ...
(മഴ ചാറും)

മെയ്യിലത്തറ് പൂശിയണയും ഇളവെയില്‍ തുമ്പീ
കരള് പറിയണ കാര്യമെന്തിനു ചൊല്ലുവാന്‍ വെമ്പീ
കദളിവാഴ കൈയ്യിലാടണ ചെറുമണി കുരുവീ
കണ്ണു നിറയണ കാവ്യമെന്തിനു നീയെനിക്കേകീ
എന്‍റെ നീലാകാശമാകെ നീ പറന്നോളൂ (2)
എന്‍റെ നെഞ്ചില്‍ മൊഞ്ചു കൂടിയ കൂടു വച്ചോളൂ (2)

(മഴ ചാറും)
കാത്തിരുന്ന് കുഴഞ്ഞു പോയത് നീയറിഞ്ഞില്ലേ
കാലമേറെ കഴിഞ്ഞുപോയതും നിന്നെയോര്‍ത്തല്ലേ
ഏറെ നാളായ് ഞാന്‍ കൊതിപ്പൂ നീ വരുകില്ലേ
കണ്ണുനീരിന്‍ തോണിയുന്തി ഞാന്‍ തളര്‍ന്നില്ലേ
ഞാന്‍ നിനക്ക് താജ് തോല്‍ക്കണ കൂട് വച്ചോളാം (2)
എന്‍റെ റൂഹും നിന്‍റെ ചാരെ ഞാന്‍ അയച്ചോളാം (2)

(മഴ ചാറും)
Movie/Album name: Sameer
Artists