SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Sooryanum chandranum pandoru kaalam Choothukalikkaanirunnu Sooryante makkalum chandrante makkalum Chuttinum vannu nirannu (sooryanum) Kaliyil thottavan than priya puthrare Kayyode bhakshikkavenamennaay (kaliyil) Malsarathin madameriyaa sodaran Mattonnumorkkaathe ettucholli Vidhiyaadyam sundaranaaya shashaankante Shirassil paraajaya thoppi chaarthi (vidhiyaadyam) Makkalaam nakshathrakkunjungaleyavan Bhakshichathaayittabhinayichu (sooryanum) Karumaatti veendum kalichappol sooryante Kuthirayum therum thakarnnu veenu (karu maatti) Arkkano than priya puthrare onnaake Bhakshichu vaagdaanam poornnamaakki Vanchakanaam shashi kunju thaarangale Thondayil ninnum purathu vittu (vanchakanaam) Shuddhanaam sooryano vanchithanaayinnum Puthrashokathaal erinjidunnu (sooryanum) സൂര്യനും ചന്ദ്രനും പണ്ടൊരുകാലം ചൂതുകളിക്കാനിരുന്നു സൂര്യന്റെ മക്കളും ചന്ദ്രന്റെ മക്കളും ചുറ്റിനും വന്നുനിരന്നു (സൂര്യനും) കളിയില്‍ തോറ്റവന്‍ തന്‍പ്രിയപുത്രരെ കയ്യോടെഭക്ഷിക്കവേണമെന്നായ്(കളിയില്‍ ) മത്സരത്തിന്‍ മദമേറിയാ സോദരന്‍ മറ്റൊന്നുമോര്‍ക്കാതെ ഏറ്റുചൊല്ലി വിധിയാദ്യം സുന്ദരനായ ശശാങ്കന്റെ ശിരസ്സില്‍ പരാജയത്തൊപ്പിചാര്‍ത്തി (വിധിയാദ്യം) മക്കളാം നക്ഷത്രക്കുഞ്ഞുങ്ങളെയവന്‍ ഭക്ഷിച്ചതായിട്ടഭിനയിച്ചു (സൂര്യനും) കരുമാറ്റി വീണ്ടും കളിച്ചപ്പോള്‍ സൂര്യന്റെ കുതിരയും തേരും തകര്‍ന്നു വീണു (കരുമാറ്റി) അര്‍ക്കനോ തന്‍പ്രിയപുത്രരെ ഒന്നാകെ ഭക്ഷിച്ചു വാഗ്ദാനം പൂര്‍ണ്ണമാക്കി വഞ്ചകനാം ശശി കുഞ്ഞുതാരങ്ങളെ തൊണ്ടയില്‍നിന്നും പുറത്തുവിട്ടു (വഞ്ചകനാം) ശുദ്ധനാം സൂര്യനോ വഞ്ചിതനായിന്നും പുത്രശോകത്താലെരിഞ്ഞിടുന്നു (സൂര്യനും)
Movie/Album name: Panchavadi
Artists