Soorya Thejassine [D]

1993
Lyrics
Language: English

Soorya thejassine swarnna bimbamonnil
Aavahichoru deva kanyaka boomikaykku nalki...
Soorya thejassine swarnna bimbamonnil
Aavahichoru deva kanyaka boomikaykku nalki.....

Thoomanju thoovalaal neythu
Pattu thoovaala kunjinu nalki...(2)
Nalla naalu nokki swarnna noolu ketti
Amma kaathilannaadyamaay peru cholli..
Soorya thejassine swarnna bimbamonnil
Aavahichoru deva kanyaka boomikaykku nalki...

Thaarithal kaiyyil kidathi
Bhoomi thaaraattu paadi urakki...(2)
Nira vennilaavin naru punchiriyil
Amma raavaake kunjinu koottirunnu...
Soorya thejassine swarnna bimbamonnil
Aavahichoru deva kanyaka boomikaykku nalki...
Um...um..aa...aa...um..um...aa...aa...aa....
Language: Malayalam

സൂര്യതേജസ്സിനെ സ്വർണ്ണബിംബമൊന്നിൽ
ആവഹിച്ചൊരു ദേവകന്യക ഭൂമികയ്ക്കു നൽകി...
സൂര്യതേജസ്സിനെ സ്വർണ്ണബിംബമൊന്നിൽ
ആവഹിച്ചൊരു ദേവകന്യക ഭൂമികയ്ക്കു നൽകി....

തൂമഞ്ഞു തൂവലാൽ നെയ്തു
പട്ടുതൂവാല കുഞ്ഞിനു നൽകി...(2)
നല്ലനാളു നോക്കി സ്വർണ്ണനൂലു കെട്ടി
അമ്മ കാതിലന്നാദ്യമായ് പേരു ചൊല്ലി..
സൂര്യതേജസ്സിനെ സ്വർണ്ണബിംബമൊന്നിൽ
ആവഹിച്ചൊരു ദേവകന്യക ഭൂമികയ്ക്കു നൽകി...

താരിതൾ കയ്യിൽ കിടത്തി
ഭൂമി താരാട്ടു പാടി ഉറക്കി...(2)
നിറവെണ്ണിലാവിൻ നറു പുഞ്ചിരിയിൽ
അമ്മ രാവാകെ കുഞ്ഞിനു കൂട്ടിരുന്നു...
സൂര്യതേജസ്സിനെ സ്വർണ്ണബിംബമൊന്നിൽ
ആവഹിച്ചൊരു ദേവകന്യക ഭൂമികയ്ക്കു നൽകി...
ഉം...ഉം..ആ...ആ...ഉം..ഉം...ആ...ആ...ആ....
Movie/Album name: Hamsangal
Artists