Thiri Thiri

2019
Lyrics
Language: Malayalam

തിരി തിരി പലവുരു തിരിഞ്ഞാലും
അരയില്ലരയില്ലങ്ങനെ
അരകല്ലേ അരിയങ്ങനെ
ഹോയ് ഹോയ് ഹോയ് ഹോയ്
വല വല പെരുവല എറിഞ്ഞാലും പരലോ
പെടുകില്ലങ്ങനെ
ഉടലോ വഴുതുന്നങ്ങനെ
ഹോയ് ഹോയ് ഹോയ് ഹോയ്
അവളെന്റെ തിരികെ തൂവാതെ
ആ ചിരിയേ കളയും വെറുതേ

തിരി തിരി പലവുരു തിരിഞ്ഞാലും
അരയില്ലരയില്ലങ്ങനെ
അരകല്ലേ അരിയങ്ങനെ

തിരി തിരി പലവുരു തിരിഞ്ഞാലും
അരയില്ലരയില്ലങ്ങനെ
അരകല്ലേ അരിയങ്ങനെ

കല്യാണപ്പട്ടിനുള്ളിൽ
ചുറ്റിപ്പോര് കണ്ണാടിവട്ടപ്പൊട്ടും
കുത്തിപ്പോരേ കയ്യോടെ നിന്നേ
കെട്ടിക്കൊണ്ട് പോകാൻ
മണിമാരൻ മുല്ലത്തേരിനുള്ളിൽ
എത്താറായേ

പതിയെ വളരുമൊരു
നൂൽപ്പുഴയും
ഒഴുകിയൊഴുകിയൊരു
കടലണയും വഴികളിനിയുമടയും
ശിലയാൽ നിറയുമെങ്കിലും
മിഴികളലയുമിണയേ തിരയും
ഇതിലേ വളയുതിലേ തിരിയും
അരികിലവളെയറിയും വരെയും
ഇരുളുമെങ്കിലും
ഹേമന്ദം പോലേ അവളെന്നിൽ
കുളിരേകാതെങ്ങും
മായില്ലെന്നുള്ളിൽ ഇനിയാരോ
പറയില്ലേ

ഹോയ് ഹോയ് ഹോയ് ഹോയ്
വല വല പെരുവല എറിഞ്ഞാലും പരലോ
പെടുകില്ലങ്ങനെ
ഉടലോ വഴുതുന്നങ്ങനെ

അകലെയകലെയൊരു മണിമുകിലും
അരികിലുയരും പറവകളിനിയും
വെറുതെ വെറുതെ ചിറകുകളിടയിൽ
തളരുമെങ്കിലും
പറയുമഴകിലിനിയെൻ ഹൃദയം
പറന്നു പറന്നു പലനാളുയരാൻ
മഴയും വെയിലും മറന്നെയവളിൻ
മനസ്സിലേറുവാൻ ഈ ചൂടിൽ മെല്ലേ
എൻ മോഹം വാനോളം ചെല്ലും
നീർമുത്തായ്‌ പെയ്യും
നനയില്ലേ ഈ മെയ്യും

തിരി തിരി പലവുരു തിരിഞ്ഞാലും
അരയില്ലരയില്ലങ്ങനെ
അരകല്ലേ അരിയങ്ങനെ
ഹോയ് ഹോയ് ഹോയ് ഹോയ്
വല വല പെരുവല എറിഞ്ഞാലും പരലോ
പെടുകില്ലങ്ങനെ
ഉടലോ വഴുതുന്നങ്ങനെ
Movie/Album name: Dear Comrade
Artists