Kannum Kannum

2012
Lyrics
Language: English

Kannum kannum kanavukalaay
Ennullinnullil nurayaay cheru kuliralayaay
Thammil thammil kadha parayaam
Illi mulam kaadinnullil thennal melle paadumpol
Alliyaampal kadavil njaan pullimaanaay maarumpol
Kannum kannum kanavukalaay...
Ennullinnullil nurayaay cheru kuliralayaay
Thammil thammil kadha parayaam....
Oh...oh....oh...oh....

Swapnathin therileri parannu nammal
Kannethaa doorangalil chernnalayaan
Swapnathin therileri parannu nammal
Kannethaa doorangalil chernnalayaan
Ethetho varnnangal ezhazhakaay
Nin kannil kandu njaan...
Ethetho varnnangal ezhazhakaay
Nin kannil kandu njaan...
Ennum naamonnaakaam aathmaavin thamburuvil
Gaanathin shruthiyaakaan varumo en kiliye nee...
Oh...oh....
(kannum kannum....)

Snehathin then madhuram nukarnnu nammal
Mohathin paalaazhiyil kuthirnnu poy
Snehathin then madhuram nukarnnu nammal
Mohathin paalaazhiyil kuthirnnu poy
Kanninu vasantham namukkini naam
Mazhavillin kaniyaay....
Illi mulam kaadinnullil thennal melle paadumpol
Alliyaampal kadavil njaan pullimaanaay maarumpol
Ohoh oh...aa...aa...
(kannum kannum....)
Language: Malayalam

കണ്ണും കണ്ണും കനവുകളായ്
എന്നുള്ളിന്നുള്ളില്‍ നുരയായ് ചെറുകുളിരലയായ്
തമ്മില്‍ത്തമ്മില്‍ കഥ പറയാം
ഇല്ലിമുളം കാടിന്നുള്ളില്‍ തെന്നല്‍ മെല്ലെ പാടുമ്പോള്‍
അല്ലിയാമ്പല്‍ക്കടവില്‍ ഞാന്‍ പുള്ളിമാനായ് മാറുമ്പോള്‍
കണ്ണും കണ്ണും കനവുകളായ്
എന്നുള്ളിന്നുള്ളില്‍ നുരയായ് ചെറുകുളിരലയായ്
തമ്മില്‍ത്തമ്മില്‍ കഥ പറയാം....
ഓ...ഓ....ഓ...ഓ....

സ്വപ്നത്തിൻ തേരിലേറി പറന്നു നമ്മള്‍
കണ്ണെത്താദൂരങ്ങളില്‍ ചേർന്നലയാന്‍
സ്വപ്നത്തിൻ തേരിലേറി പറന്നു നമ്മള്‍
കണ്ണെത്താദൂരങ്ങളില്‍ ചേർന്നലയാന്‍
ഏതേതോ വര്‍ണ്ണങ്ങള്‍ ഏഴഴകായ്
നിന്‍ കണ്ണില്‍ കണ്ടു ഞാന്‍...
ഏതേതോ വര്‍ണ്ണങ്ങള്‍ ഏഴഴകായ്
നിന്‍ കണ്ണില്‍ കണ്ടു ഞാന്‍....
എന്നും നാമൊന്നാകാം ആത്മാവിന്‍ തംബുരുവില്‍
ഗാനത്തിന്‍ ശ്രുതിയാകാന്‍ വരുമോ എന്‍ കിളിയേ നീ...
ഓ...ഓ....
(കണ്ണും കണ്ണും....)

സ്നേഹത്തിന്‍ തേന്‍മധുരം നുകര്‍ന്നു നമ്മള്‍
മോഹത്തിന്‍ പാലാഴിയില്‍ കുതിര്‍ന്നു പോയ്‌
സ്നേഹത്തിന്‍ തേന്‍മധുരം നുകര്‍ന്നു നമ്മള്‍
മോഹത്തിന്‍ പാലാഴിയില്‍ കുതിര്‍ന്നു പോയ്‌
കണ്ണിനു വസന്തം നമുക്കിനി നാം
മഴവില്ലിന്‍ കണിയായ്....
കണ്ണിനു വസന്തം നമുക്കിനി നാം
മഴവില്ലിന്‍ കണിയായ്....
ഇല്ലിമുളം കാടിന്നുള്ളില്‍ തെന്നല്‍ മെല്ലെ പാടുമ്പോള്‍
അല്ലിയാമ്പല്‍ക്കടവില്‍ ഞാന്‍ പുള്ളിമാനായ് മാറുമ്പോള്‍
ഒഒ ഓ...ആ...ആ....
(കണ്ണും കണ്ണും....)
Movie/Album name: Achante Aanmakkal
Artists