Karivala Karivala

1965
Lyrics
Language: English

Karivala karivala kuppivala
Kai niraye kuppivala
Kalyaanathinu naathoonpenninu
Kanaka tharivala chippivala
(karivala)

Onnaam koombumilamkoombum
Vannorilayeerila viriyaaraay
Manassilnattoru malarmullakkodi
Maalayum thaaliyum aniyaaraay
(karivala)

Karkkidakam poy chingam poy
Kathirkudangal koyyaaray
Kanniyilo thulaathilo
Ennini ningade kalyaanam
(karivala)

Onnaam koottil mulam koottil
Irunnosaana paadana chengaali
Manassu chodichu madhuram medichu
Ninakkoraankili ethaaraay
(karivala)
Language: Malayalam

കരിവള കരിവള കുപ്പിവള
കൈ നിറയെ കുപ്പിവള (കരിവള)
കല്യാണത്തിനു നാത്തൂന്‍ പെണ്ണിന്
കനകത്തരിവള ചിപ്പിവള
കനകത്തരിവള ചിപ്പിവള
(കരിവള)

ഒന്നാം കൂമ്പും ഇളംകൂമ്പും - വന്ന്‍-
ഓരിലയീരില വിരിയാറായ്
മനസ്സില്‍ നട്ടൊരു മലര്‍ മുല്ലക്കൊടി
മാലയും താലിയും അണിയാറായ്‌
(കരിവള)

കര്‍ക്കടകം പോയ്‌ ചിങ്ങം പോയ്‌
കതിര്‍ക്കുടങ്ങള്‍ കൊയ്യാറായ് (കര്‍ക്കടകം)
കന്നിയിലോ തുലാത്തിലോ
എന്നിനി നിങ്ങടെ കല്യാണം
പോടീ ... (കരിവള )

ഒന്നാം കൂട്ടില്‍ മുളം കൂട്ടില്‍ ഇരു-
ന്നോശാന പാടണ ചങ്ങാലീ
മനസ്സ് ചോദിച്ചു മധുരം മേടിച്ചു
നിനക്കൊരാണ്‍ കിളി എത്താറായ്‌ ...
ഒന്ന് ചുമ്മാ ഇരിയെടീ ...
(കരിവള )
Movie/Album name: Inapraavukal
Artists