പിൻനിലാവിൻ കനകലിപിയിൽ വാനമെഴുതിയ കവിതകൾ കണ്ണിനാലതു കരളിലെഴുതി നീ അഴകേ...(2) മഞ്ഞുപെയ്ത നിശീഥമായ് നിൻ മന്ത്രമൗനമറിഞ്ഞു ഞാൻ... നിന്നു നിൻ പടിവാതിലിൽ വെറുതേ.... പിൻനിലാവിൻ കനകലിപിയിൽ വാനമെഴുതിയ കവിതകൾ കണ്ണിനാലതു കരളിലെഴുതി നീ അഴകേ...
കാറ്റുവീശിയ താളം കേട്ടു ഞാനകലേ... നിന്റെ കാൽത്തള തൻ നാദം കേട്ടു ഞാനവിടെ...(2) എങ്കിലും നീ എങ്കിലും നീ മിണ്ടിടാതൊഴുകീ.. എന്റെ മുന്നിലപാരമാമൊരു മൂകസാഗരസാന്ദ്രനീലിമയായ്... പിൻനിലാവിൻ കനകലിപിയിൽ വാനമെഴുതിയ കവിതകൾ കണ്ണിനാലതു കരളിലെഴുതി നീ അഴകേ...
പൂ വിടർന്നിടുമേതോ ലോലമാം സ്വരമോ.. മണ്ണിൽ നീരല മായും നേർത്തനിസ്വനമോ...(2) നിന്റെ ചുണ്ടിൽ തങ്ങിടുന്നോ നൂറു തേൻമൊഴികൾ കേൾക്കുവാനതുകേൾക്കുവാനൊരു തെന്നലെന്നതുപൊലെ വന്നരികേ... പിൻനിലാവിൻ കനകലിപിയിൽ വാനമെഴുതിയ കവിതകൾ കണ്ണിനാലതു കരളിലെഴുതി നീ അഴകേ....