ഒരായിരം മുഖങ്ങൾ കാണും എൻ കണ്ണിലെ കനവിലിളകി മറിയുമൊരു മുഖം ഒരായിരം സുഗന്ധമാണു നീ കാറ്റിലെ ചിറകു കുടയുമൊരു മലർമണം അതിലൊരു പൂമ്പാറ്റ പോൽ പാറി വീഴുന്നു ഞാൻ ആദ്യാനുരാഗാംശു വീണ പുലരിയിൽ ഇതാ ഞാൻ ഇതാ ഞാൻ ഇതേ പാതയിൽ ഈ യാത്ര തീരില്ലിനി
ഇനി മുതലോരോ പാട്ടും നീയായ് ഈ വരികളിൽ നിറയെ വിരിയാനായ് കാത്തു കാത്തു രാവുറങ്ങി കാലത്തെ കാതോർക്കാൻ പോരാം തൊടാതെ തൊടാതെ ഞാൻ ഒരജ്ഞാതദാഹത്തിൽ നീന്തും ഇതാ ഞാൻ ഇതാ ഞാൻ ഇതേ പാതയിൽ ഈ യാത്ര തീരില്ലിനി
ഇതുവരെ നീയാം മായാരൂപം ഈ പലനിഴലിൽ ഒന്നു പോലെ നൂറു നൂറു ചായമേകി തീരാതെ ഞാൻ നോക്കി നിന്നു വരാതെ വരാതെ പോകുമോ രാകുമോ ദൂരെയെങ്ങോ ഇതാ ഞാൻ ഇതാ ഞാൻ ഇതേ പാതയിൽ ഈ യാത്ര തീരില്ലിനി
ഒരായിരം മുഖങ്ങൾ കാണും എൻ കണ്ണിലെ കനവിലിളകി മറിയുമൊരു മുഖം ഒരായിരം സുഗന്ധമാണു നീ കാറ്റിലെ ചിറകു കുടയുമൊരു മലർമണം അതിലൊരു പൂമ്പാറ്റ പോൽ പാറി വീഴുന്നു ഞാൻ ആദ്യാനുരാഗാംശു വീണ പുലരിയിൽ ഇതാ നീ ഇതാ നീ അതിന്നോളവും കാണഞ്ഞതെന്തേ സഖീ