Ninte dukham

1984
Lyrics
Language: English

Ninte dukham ninakku maathram
Ninte vazhiyil nee maathram
Saanthwanamenna mareechika thedi
Neenthithalaraan nee maathram

Innale ninte pratheeksha koluthiya
Man vilakku veenudanju
Vishwaasangal vazhimaarunnu
Nishwaasangal chithayorukkunnu

Poovukal mullukalaakkaan maathram
Thapassirunnaneethisaaram
Vidhiyaam kadamkadha parayunnoo
Sahathaapam nadichellaam marakkunnu
Language: Malayalam

നിന്റെ ദുഃഖം നിനക്കു മാത്രം
നിന്റെ വഴിയിൽ നീ മാത്രം
സാന്ത്വനമെന്ന മരീചിക തേടി
നീന്തിത്തളരാൻ നീ മാത്രം
(നിന്റെ...)

ഇന്നലെ നിന്റെ പ്രതീക്ഷ കൊളുത്തിയ
മൺവിളക്കു വീണുടഞ്ഞു (2)
വിശ്വാസങ്ങൾ വഴി മാറുന്നു
നിശ്വാസങ്ങൾ ചിതയൊരുക്കുന്നു
(നിന്റെ...)

പൂവുകൾ മുള്ളുകളാക്കാൻ മാത്രം
തപസ്സിരുന്ന നീതിസാരം (2)
വിധിയാം കടംകഥ പറയുന്നൂ
സഹതാപം നടിച്ചെല്ലാം മറക്കുന്നു
(നിന്റെ..)
Movie/Album name: Velichamillatha Veedhi
Artists