Makara Nilavil

2018
Lyrics
Language: English

Makaranilaavil manasinnullil virunnu vannavale
Chanchala mizhikalil anjanamezhuthi kadannuvannavale
Pirinju pogillorunaalum naam alinju chernnille
Nayanangal naanathin katha parayum nerathu
Thudutha kavilil ninakku njanoru mutham thannotte
(makaranilaavil ...)

Mandaarapoovaniyil mattaarum kaanathe
Chiriyoorum chundinayil maduram killi thannavane
Aaraarum kaanathe arayolam vellathil
Apsarakanyakal kulichu ninnathu kandille
Athu namme kandalle
Makaranilaavil manasunnullil virunnu vannavale
Chanchala mizhikalil anjanamezhuthi
Makaranilaavil makaranilaavil makaranilaavil
Maadaka ravil maadaka ravil maadaka ravil

Pathmatheertthakkarayil kannil kavithayumaay
Kothiyoorum kaattu vannoru manthram chollithannille
Ragamaay eenamaay rathilayathaalamaay
Ennilalinju chernnoru madurakkinaavaay varumo nee
Malare ninnil mayangi veenoru madhupan njanalle
Nin madhupan njanalle
(makaranilaavil...)
Language: Malayalam

മകരനിലാവിൽ മനസ്സിന്നുള്ളിൽ വിരുന്നു വന്നവളേ
ചഞ്ചല മിഴികളിൽ അഞ്ജനമെഴുതി കടന്നുവന്നവളേ
മാദകരാവിൽ മണിക്കിനാവിൽ അടുത്തു വന്നവനേ
പിരിഞ്ഞു പോകില്ലൊരുനാളും നാം അലിഞ്ഞു ചേർന്നില്ലേ
നയനങ്ങൾ നാണത്തിൻ കഥ പറയും നേരത്ത്
തുടുത്ത കവിളിൽ നിനക്കു ഞാനൊരു മുത്തം തന്നോട്ടേ
(മകരനിലാവിൽ ...)

മന്ദാരപ്പൂവനിയിൽ മറ്റാരും കാണാതെ
ചിരിയൂറും ചുണ്ടിണയിൽ മധുരം കിള്ളി തന്നവനേ
ആരാരും കാണാതെ അരയോളം വെള്ളത്തിൽ
അപ്സരകന്യകൾ കുളിച്ചു നിന്നത് കണ്ടില്ലേ
മാനത്തമ്പിളി മുഖം മറച്ചത് നാണം കൊണ്ടല്ലേ
അത് നമ്മെ കണ്ടല്ലേ
മകരനിലാവിൽ മനസ്സുന്നുള്ളിൽ വിരുന്നു വന്നവളെ
ചഞ്ചല മിഴികളിൽ അഞ്ജനമെഴുതി
മകരനിലാവിൽ മകരനിലാവിൽ മകരനിലാവിൽ
മാദക രാവിൽ മാദക രാവിൽ മാദക രാവിൽ

പത്മതീർത്ഥക്കരയിൽ കണ്ണിൽ കവിതയുമായ്
കൊതിയൂറും കാറ്റു വന്നൊരു മന്ത്രം ചൊല്ലിത്തന്നില്ലേ
രാഗമായ് ഈണമായ് രതിലയതാളമായ്
എന്നിലലിഞ്ഞു ചേർന്നൊരു മധുരക്കിനാവായ് വരുമോ നീ
മലരേ നിന്നിൽ മയങ്ങി വീണൊരു മധുപൻ ഞാനല്ലേ
നിൻ മധുപൻ ഞാനല്ലേ
(മകരനിലാവിൽ...)
Movie/Album name: Ippozhum Eppozhum Sthuthiyayirikkatte
Artists