അഴകണിയും കാട്ടില്‍ മഴനനയും കൂട്ടില്‍.... ഒരു പൊന്‍ശാരിക തപസ്സിരുന്നു ഇണക്കിളിയെ കാത്തിരുന്നു.... തിനയും തേനും തിരഞ്ഞു വരും കുയില്‍ക്കിളിയെ കാത്തിരുന്നു.... വെയില്‍ ചായും കുന്നിന്‍ താഴ്വരയില്‍ വെള്ളാമ്പലിന്‍ പൂമ്പൊയ്കയില്‍ മഞ്ഞു വീണൂ....
പവിഴ നിലാ കാറ്റിൽ കരള്‍ നിറയും പാട്ടില്‍... ഒരു വെൺമഞ്ചലില്‍ ഇറങ്ങി വന്നു അരികിലവള്‍ ചേര്‍ന്നിരുന്നു... ഹൃദയം മുഴുവന്‍ പങ്കുവെച്ചു ഈറന്‍ മൗനം പങ്കുവെച്ചു....