Olathin Melathaal

2017
Lyrics
Language: Malayalam

ഓളത്തിൻ മേളത്താൽ ഓണപ്പാട്ടിൻ താളത്താൽ
ആരാരേ പൂത്തുമ്പീ കാറ്റിൽ നിത്യം തേടുന്നു ?!

ചാരത്തായ് ദൂരത്തായ് മാരിക്കാവിൻ ഓരത്തായ്
നീയെത്തും നിന്നൊപ്പം ഞാനുംകൂടി പോരുന്നു
നീ ചായം ചാലിച്ചീടുന്നാകിൽ വാനം പൂവനം
തേൻ തേടിത്തേടിപ്പോകുന്നാകെ തേക്കും തേന്‍മരം
ആനന്ദത്താൽ നീ നീട്ടും പുഞ്ചിരിത്തെളിയാലെന്നും
സ്നേഹത്തിൻ നിറവാത്സല്യം ചന്ദനക്കുളിരായുള്ളിൽ

ഏതോ കുന്നിന്‍ മീതെ നല്‍ താരാചിത്രം തേടി
ഓരോ മേഘം തോറും നല്ലേതോ ലോകം തേടി
ഇന്നാടിപ്പാടാന്‍ കാറ്റത്താടാന്‍ എന്നോമല്‍പ്പൂവേ നീ പോരുകില്ലേ ?
മഞ്ചാടിക്കാറ്റിന്‍ തേരിലേറാന്‍ തൈത്തെന്നല്‍ച്ചേലില്‍ നീ പോരില്ലേ ?

ഓ നീയാരാരോ ജീവന്‍ താനോ
മഞ്ഞും വെയിലും മഴയും നിന്നോടൊപ്പം പോന്നെന്നോ
ഒപ്പം പോന്നെന്നോ

നീയോ കുഞ്ഞോ നീളെ നല്ലോരോ വര്‍ണ്ണത്താലേ
ഓരോ രൂപം തീര്‍ത്തു ഇന്നോരോ ഭാവം ചേര്‍ത്തു
ഏതോ മോഹം പോലെ, നല്ലേതോ സ്വപ്നം പോലെ
ഓരോ ജന്മം തോറും എന്‍ നെഞ്ചിന്‍ ചൂടായ് വന്നു
കല്ലോലം തോറും നീ കണ്ടതല്ലേ
വെണ്‍മേഘക്കാടും ചാഞ്ചാടുകല്ലേ
വെള്ളാമ്പല്‍ പൂക്കും നാടും കാണാം
ചിറ്റോളം പോലെ നീ പോരില്ലേ

ഓ നീ വന്നാവോ പ്രാണന്‍ നീയേ
എന്നും നിനവും കനവും കാക്കും നെഞ്ചിന്‍ നീര്‍ പോലെ
നെഞ്ചിന്‍ നീര്‍ പോലെ

(ഓളത്തിൻ)
Movie/Album name: Clint
Artists