ഒരു മേഘസന്ദേശം ഇന്നു ഞാനയച്ചീടാം വർണ്ണമോഹമൊന്നാകെ ഇന്നു ഞാൻ പകർത്തീടാം എന്റെ ആരോമലേ... എന്റെ പ്രേമസന്ദേശം ഇന്നു ഞാനയച്ചീടാം ... (ഒരു മേഘസന്ദേശം...)
നിന്റെ കണ്ണിൽ പൊൻകിനാക്കളാകാൻ നിന്റെ ചുണ്ടിൽ പ്രേമഗീതമാകാൻ (2) ഓമലേ സ്വപ്നമാം തേരിതിൽ വന്നു ഞാൻ നിൻ കവിൾ സമ്മതം കാതിലെൻ സുന്ദരി ഓമലേ സ്വപ്നമാം തേരിതിൽ വന്നു ഞാൻ ഒരു വർണ്ണഭൃംഗമായ് നിന്റെ തേൻ നുകരാൻ (ഒരു മേഘസന്ദേശം...)
മൂടൽ മഞ്ഞിൽ ഈ നിശാസുമങ്ങൾ ചൂടും കുളിരിൽ നാമലിഞ്ഞുവെങ്കിൽ (2) ഓമലേ മോഹമായ് പൂവിടും രാവുകൾ ജീവനിൽ സ്പഷ്ടമാം വെണ്ണിലാവായിടും ഓമലേ സ്വപ്നമാം തേരിതിൽ വന്നു ഞാൻ ഒരു സ്വർണ്ണമുദ്ര ചാർത്തിടുന്നു നിൻ കവിളിൽ (ഒരു മേഘസന്ദേശം...)