Oru Vattam

2001
Lyrics
Language: English

Oru vattam kandu chirichaal
Nenchinakathoru raamazhayaay
Palavattam kandu kazhinjaal
Pinneyenikkivalomanayaay
Oru neram cholliya kaaryam
Veendumatheyanupallaviyaay
Pala neram orthu rasikkaan
Pinneyenikkoru kaaryavumaay
(oru vattam .....)

Chellakkaattu neerthum ee mullappaayayil
Illappoovu choodum nee innurakkamaay
Cheppil poo nirathum ee meda sandhyayum
Oppam veenurangaan thaaraattineenamaay
Punnaaram chollaan illaayini neravum
Innolam kaanaathenthe kaliyaattavum
Mindaattam muttii mozhi kaattilaadi maanjuvo....
(oru vattam .....)

Kunjippraavupole en nenchilaake nee
Konchikkoodidumpol theeraatha mohamaay
Melleppaadidumpol kan konilaakave
Thumpippenkidaavum thaalathilaattamaay...
Enthe poothumpee nillu kali kaaryamaay
Ellaarum kelkke chollu ivalenteyaa...
Kando...nee kando...ivalente maarilallayo....
(oru vattam .....)
Language: Malayalam

ഒരുവട്ടം കണ്ടു ചിരിച്ചാല്‍
നെഞ്ചിനകത്തൊരു രാമഴയായ്
പലവട്ടം കണ്ടു കഴിഞ്ഞാല്‍
പിന്നെയെനിക്കിവളോമനയായ്
ഒരുനേരം ചൊല്ലിയ കാര്യം
വീണ്ടുമതേയനുപല്ലവിയായ്
പലനേരം ഓര്‍ത്തു രസിക്കാന്‍
പിന്നെയെനിക്കൊരു കാര്യവുമായ്....
(ഒരു വട്ടം.....)

ചെല്ലക്കാറ്റുനീര്‍ത്തും ഈ മുല്ലപ്പായയില്‍
ഇല്ലപ്പൂവു ചൂടും നീ ഇന്നുറക്കമായ്
ചെപ്പിൽ പൂ നിരത്തും ഈ മേടസന്ധ്യയും
ഒപ്പം വീണുറങ്ങാന്‍ താരാട്ടിനീണമായ്
പുന്നാരം ചൊല്ലാന്‍ ഇല്ലായിനി നേരവും
ഇന്നോളം കാണാതെന്തേ കളിയാട്ടവും
മിണ്ടാട്ടംമുട്ടീ മൊഴി കാറ്റിലാടി മാഞ്ഞുവോ....
(ഒരു വട്ടം.....)

കുഞ്ഞിപ്രാവുപോലെ എന്‍ നെഞ്ചിലാകെ നീ
കൊഞ്ചിക്കൂടിടുമ്പോള്‍ തീരാത്ത മോഹമായ്
മെല്ലെപ്പാടിടുമ്പോള്‍ കണ്‍കോണിലാകവേ
തുമ്പിപ്പെൺ‌കിടാവും താളത്തിലാട്ടമായ്...
എന്തേ പൂത്തുമ്പീ നില്ല്.. കളി കാര്യമായ്
എല്ലാരും കേള്‍ക്കെ ചൊല്ല് ഇവളെന്റെയാ...
കണ്ടോ...നീ കണ്ടോ...ഇവളെന്റെ മാറിലല്ലയോ....
(ഒരു വട്ടം.....)
Movie/Album name: House Owner
Artists