ഒരു നാൾ വിശന്നേറെ തളർന്നേതോ വാനമ്പാടി കണ്ടൊരു മിന്നാമിന്നിയെ പൊൻപയർമണിയെന്നു തോന്നിച്ചെന്നു മിന്നാമിന്നി കരഞ്ഞോതി കഥകേൾക്കൂ കണ്മണീ
പാട്ടുപാടും നിൻ വഴിയിൽ വെളിച്ചത്തിൻ തുള്ളികളീ ഞങ്ങൾ നിനക്കാരീ മധുരാഗം പകർന്നേകി അതേ കൈകൾ ഇവർക്കേകി ഈ വെളിച്ചം നീ പാടൂ നിന്റെ മുളംകൂട്ടിനുള്ളിൽ നെയ്ത്തിരിയായ് കത്തി നിൽക്കാം കൊല്ലരുതേ മിന്നാമിന്നി കരഞ്ഞോതി കഥ കേൾക്കൂ കണ്മണീ (ഒരു നാൾ..)
വന്നിരുന്നാ വനമ്പാടി കണ്ണീരോടെ നെഞ്ചിലെ തീയോടെ ഒരു വെള്ളപ്പനീർപ്പൂവു വിടർന്നാടും ചെടിക്കയ്യില്‍ ഇതൾതോറും നെഞ്ചമർത്തി പാടീപോൽ-നൊന്തുനൊന്ത് പാടീ വെട്ടം വീണനേരം വെൺപനിനീർപ്പൂവിൻ മുഖം എന്തു മായം ചുവന്നേ പോയ് കഥകേൾക്കൂ കണ്മണീ