Kannane pole sundaran kandaal karumban Avar randu perum parasparam hrudhayam kai maari (2) Thamburaanarinja neram kannil thee kathi Avane kondu vannu kai kaal ketti kaayalil thaazthi Kaayalil thaazhthi Aa..aa...aa... Ettu dikkum muzhangumaaralari konde Aa kochu thamburaati vannaa chuzhiyil chaadee Chuzhiyil chaadee Annu raavil poonilaavin kaayal parappil Ponthi vannu randu perum karinkallaayi (2) (manavaalan...)
Language: Malayalam
മണവാളന്‍ പാറ ഇതു മണവാട്ടിപ്പാറ തമ്മില്‍ പുണരാന്‍ പണ്ടുമുതല്‍ക്കേ തപസ്സുചെയ്യുന്നൂ ഇവര്‍ തപസ്സുചെയ്യുന്നൂ
അമ്പലപ്പുഴരാജാവിന്റെ അരുമക്കിടാത്തി പൊന്‍ ചെമ്പകത്തിന്‍ നിറമുള്ള കൊച്ചുതമ്പുരാട്ടി പണ്ടൊരിക്കല്‍ പമ്പയാറ്റിന്‍ കുളിക്കടവില്‍ വെച്ചു കണ്ടുമുട്ടി കണ്ടാല്‍നല്ലൊരു കാലിച്ചെറുക്കനെ മണവാളന്‍ പാറ.....
കണ്ണനെപ്പോല്‍ സുന്ദരന്‍ കണ്ടാല്‍ കറുമ്പന്‍ അവര്‍ രണ്ടുപേരും പരസ്പരം ഹൃദയം കൈമാറി തമ്പുരാനറിഞ്ഞനേരം കണ്ണില്‍ തീകത്തി അവനെ കൊണ്ടുവന്നു കൈകാല്‍ കെട്ടി കായലില്‍ താഴ്ത്തി കായലില്‍ താഴ്ത്തി.... ആ.....ആ...... എട്ടുദിക്കും പൊട്ടുമാറലറിക്കൊണ്ടേ ആ കൊച്ചുതമ്പുരാട്ടി വന്ന ചുഴിയില്‍ ചാടീ ചുഴിയില്‍ ചാടീ.... അന്നുരാവില്‍ പൂനിലാവില്‍ കായല്‍പ്പരപ്പില്‍ പൊന്തിവന്നൂ രണ്ടുപേരും കരിങ്കല്ലായി മണവാളന്‍ പാറ.......