Pulliman Kidave

1999
Lyrics
Language: English

Pullimaankidaave
Swarnna malsya kanyake
Thinkale thaarakangale varoo
Pookkale koottu cheruvaan varoo
(pullimaan..)

Swarggamaay orungi nilpoo theeram
Swapnalokamaay vasanthayaamam (2)
Snehavarnname pranayahamsame
Othu cheruvaan neramaayithaa kaalamaayithaa
Paavumundu chuttikkondu thozhimaarorungi vannu
Keralasree deviyaale chaare vannaalum
(pullimaan..)

Saasasa gamapaa gama rimagarisa rini
Saasasa gamapaa gama rimagarisa

Patha nuranju pakal mayangi veenu
Nagarasandhya deepajaalamenthi (2)
Nruthalolamaay raajaveedhikal
Premamanthramaay raagadhaarayaay
Yaaminee varoo
Ethra kaalamaay kaathirunnu naam
Aathma souhrudam panku veykkuvaan
(pullimaan..)
Language: Malayalam

പുള്ളിമാൻ കിടാവേ
സ്വർണ്ണമത്സ്യ കന്യകേ
തിങ്കളേ താരകങ്ങളേ വരൂ
പൂക്കളേ കൂട്ടു ചേരുവാൻ വരൂ
(പുള്ളിമാൻ...)

സ്വർഗ്ഗമായ് ഒരുങ്ങി നില്പൂ തീരം
സ്വപ്ന ലോകമായ് വാസന്തയാമം (2)
സ്നേഹ വർണ്ണമേ പ്രണയഹംസമേ
ഒത്തു ചേരുവാൻ നേരമായിതാ കാലമായിതാ
പാവുമുണ്ടു ചുറ്റിക്കൊണ്ടു തോഴിമാരണിഞ്ഞൊരുങ്ങി വന്നൂ
കേരളശ്രീ ദേവിയാളേ ചാരെ വന്നാലും
(പുള്ളിമാൻ..)

സാസസ ഗമപാ ഗമ രിമഗരിസാ രിനി
സാസസ ഗമപാ ഗമ രിമഗരിസാ

പത നുരഞ്ഞു പകൽ മയങ്ങി വീണു
നഗരസന്ധ്യ ദീപജാലമേന്തി (2)
നൃത്തലോലമായ് രാജവീഥികള്‍
പ്രേമമന്ത്രമായ് രാഗധാരയായ്
യാമിനീ വരൂ
എത്ര കാലമായ് കാത്തിരുന്നു നാം
ആത്മ സൗഹൃദം പങ്കു വെയ്ക്കുവാൻ
(പുള്ളിമാൻ..)
Movie/Album name: Mazhavillu
Artists