SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Irumeyyum oru manassum Eeranaam ee raavukalum Ithalithalaay then choriyum Ee nilaavum poovukalum Thazhuki mayangum madhurimayil nin Hridayashalabham unarumo Mathivaruvolam nukarumo (irumeyyum) Chaayurangumbol kaatte Ninte thaalavrindam kadam tharille Paathiraappoomulle ninte Allippaanapaathram thulumbukille Pulakangal pothiyaan poojichathalle Poomazhayil nin moodupadam Venalaruthiyil perumazha peythaal Puthumannum pulayukille Mukilinteyanupama jalakanamorunaal Muthaay theerille Mizhiyum mizhiyum thammil mozhimaattam (irumeyyum) Paal churanneedum raave Pullippayyineppol anayukille Paatturangeedum nenchil Premam palliyodam thuzhayukille Ilamaanin mizhikal eerilakkilikal Eeyadharathin chempavizham Neelakkadalinte virimaaril padarum Nadiyoru vadhuvalle Pakalinteyidavazhithanalinum thunayaay Paavam njaanille Vazhiyum nizhalum thammil kudamaattam (irumeyyum) ഇരുമെയ്യും ഒരു മനസ്സും ഈറനാം ഈ രാവുകളും ഇതളിതളായ് തേന്‍ ചൊരിയും ഈ നിലാവും പൂവുകളും തഴുകിമയങ്ങും മധുരിമയില്‍ നിന്‍ ഹൃദയശലഭം ഉണരുമോ മതിവരുവോളം നുകരുമോ (ഇരുമെയ്യും) ചായുറങ്ങുമ്പോള്‍ കാറ്റേ നിന്റെ താലവൃന്ദം കടം തരില്ലേ പാതിരാമുല്ലേ നിന്റെ അല്ലിപ്പാനപാത്രം തുളുമ്പുകില്ലേ പുളകങ്ങള്‍ പൊതിയാന്‍ പൂജിച്ചതല്ലേ പൂമഴയില്‍ നിന്‍ മൂടുപടം വേനലറുതിയില്‍ പെരുമഴ പെയ്താല്‍ പുതുമണ്ണും പുളയുകില്ലേ മുകിലിന്റെയനുപമ ജലകണമൊരുനാള്‍ മുത്തായ് തീരില്ലേ മിഴിയും മിഴിയും തമ്മില്‍ മൊഴിമാറ്റം (ഇരുമെയ്യും) പാല്‍ചുരന്നീടും രാവേ പുള്ളിപ്പയ്യിനെപ്പോലണയുകില്ലേ പാട്ടുറങ്ങീടും നെഞ്ചില്‍ പ്രേമം പള്ളിയോടം തുഴയുകില്ലേ ഇളമാനിന്‍ മിഴികള്‍ ഈരിലക്കിളികള്‍ ഈയധരത്തില്‍ ചെമ്പവിഴം നീലക്കടലിന്റെ വിരിമാറില്‍ പടരും നദിയൊരു വധുവല്ലേ പകലിന്റെയിടവഴിത്തണലിനും തുണയായ് പാവം ഞാനില്ലേ വഴിയും നിഴലും തമ്മില്‍ കുടമാറ്റം (ഇരുമെയ്യും)
Movie/Album name: Njangal Santhushtaraanu
Artists